ക​രി​സ്മാ​റ്റി​ക് ന​വീ​ക​ര​ണ ധ്യാ​നം
Sunday, December 4, 2022 1:28 AM IST
അ​തി​ര​ന്പു​ഴ: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ക​രി​സ്മാ​റ്റി​ക് കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ മു​ത​ൽ എ​ട്ടു വ​രെ ക​രി​സ്മാ​റ്റി​ക് ന​വീ​ക​ര​ണ ധ്യാ​നം ന​ട​ത്തും. നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കു​ന്ന ധ്യാ​നം ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

റ​വ.​ഡോ. അ​ലോ​ഷ്യ​സ് കു​ള​ങ്ങ​ര ആ​ൻ​ഡ് ടീ​മാ​ണ് ധ്യാ​നം ന​യി​ക്കു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കു​ന്ന ധ്യാ​നം വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​മാ​പി​ക്കും. മു​ൻ​കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തു ന​ട​ത്തു​ന്ന ധ്യാ​ന​ത്തി​ൽ ഇ​തി​നോ​ട​കം ആ​യി​രം പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു ക​ഴി​ഞ്ഞു. ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​വും കാ​പ്പി​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് മു​ണ്ട​ക​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 50 പേ​ര​ട​ങ്ങു​ന്ന സേ​വ​ന സ​മി​തി ക​ൺ​വ​ൻ​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.