ഭൂമി അടിസ്ഥാനമെന്നു തിരിച്ചറിഞ്ഞ് സൗന്ദര്യവത്കരിക്കുക എഴുത്തുകാരന്‍റെ കടമ: ഡോ. ജോർജ് ഓണക്കൂർ
Sunday, December 4, 2022 1:28 AM IST
കോ​ട്ട​യം: ഭൂ​മി​യാ​ണ് അ​ടി​സ്ഥാ​ന​മെ​ന്നു തി​രി​ച്ച​റി​ഞ്ഞ് അ​തു സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കു​ക​യാ​ണ് എ​ഴു​ത്തു​കാ​ര​ന്‍റെ ക​ട​മ​യെ​ന്ന് സെ​ൻ​സ​ർ ബോ​ർ​ഡ് അം​ഗ​വും നോ​വ​ലി​സ്റ്റു​മാ​യ ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ. കോ​ട്ട​യം പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ 140-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യി​ൽ എ​ഴു​ത്തി​ന്‍റെ ആ​കാ​ശ​വും ഭൂ​മി​യും എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഒ​രു സാ​ഹി​ത്യ​കാ​ര​ൻ അ​വ​ന്‍റെ ഭൂ​മി​യെ തി​രി​ച്ച​റി​യു​ക​യാ​ണ് ആ​ദ്യം വേ​ണ്ട​ത്. ആ ​ഭൂ​മി​യി​ൽ​നി​ന്നു​കൊ​ണ്ടു വേ​ണം അ​വ​ൻ എ​ഴു​ത്തി​ന്‍റെ ആ​കാ​ശ​ത്തി​ലേ​ക്ക് ഉ​യ​രാ​ൻ. ഒ​രു ക​ർ​ഷ​ക​ന്‍റെ മ​ക​നാ​യ ത​നി​ക്ക് ഭൂ​മി ത​ന്നെ​യാ​ണ് ത​ന്‍റെ സാ​ഹി​ത്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സാ​മാ അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ പ്ര​ഫ. ടൈ​റ്റ​സ് വ​ർ​ക്കി മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. ഫാ. ​എം.​പി. ജോ​ർ​ജ്, പ​ബ്ലി​ക് ലൈ​ബ്ര​റി മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗം ന​ന്തി​യോ​ട് ബ​ഷീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.