ബ​സ് ക​ണ്ട​ക്‌ടർ അ​റ​സ്റ്റി​ൽ
Sunday, December 4, 2022 1:28 AM IST
കോ​ട്ട​യം: ബ​സി​നു​ള്ളി​ൽ വി​ദ്യാ​ർ​ഥി​ക​ളോ​ടു ലൈം​ഗി​കാ​തി​ക്ര​മം കാട്ടിയ കേ​സി​ൽ ക​ണ്ട​ക്‌​ട​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നാ​ട്ട​കം മ​റി​യ​പ്പ​ള്ളി മു​ട്ടം അ​ത്തി​ക്ക​ള​ത്തി​ൽ എ.​ജെ. വ​ർ​ഗീ​സി (ബി​ജി, 52)നെ​യാ​ണു പോ​ക്സോ നി​യ​മ​പ്ര​കാ​രം കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ട്ട​യം-​ച​ങ്ങ​നാ​ശേ​രി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തി​വ​രു​ന്ന സ്വ​കാ​ര്യ ബ​സി​ലെ ക​ണ്ട​ക്ട​റാ​യ ഇ​യാ​ൾ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്നു കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.