ല​ഹ​രി​ക്കെ​തി​രേ ബോ​ധ​വ​ത്ക്ക​ര​ണം
Saturday, December 3, 2022 11:38 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ വി​മ​ൻ​സ് കൗ​ൺ​സി​ൽ, യൂ​ത്ത് കൗ​ൺ​സി​ൽ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ജ​നു​വ​രി 26 വ​രെ ന​ട​ത്തു​ന്ന ല​ഹ​രി​ക്കെ​തി​രെ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി - കാ​ൻ (കാ​ന്പ​യി​ൻ എ​ഗ​യ്ൻ​സ്റ്റ് നാ​ർ​ക്കോ​ട്ടി​ക്സ്) കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം ചി​റ​ക്ക​ട​വ് സെ​ന്‍റ് ഇ​ഫ്രേം​സ് പാ​രി​ഷ് ഹാ​ളി​ൽ കെ​സി​ബി​സി മ​ദ്യ വി​രു​ദ്ധ സ​മി​തി കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത പ്ര​സി​ഡ​ന്‍റും കി​ൻ​ഫ്ര ഫി​ലിം ആ​ൻ​ഡ് വീ​ഡി​യോ പാ​ർ​ക്ക് ചെ​യ​ർ​മാ​നു​മാ​യ ജോ​ർ​ജു​കു​ട്ടി ആ​ഗ​സ്തി നി​ർ​വ​ഹി​ച്ചു.ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​മി കൊ​ച്ചു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു പാ​ല​ക്കു​ടി, വി​കാ​രി ഫാ. ​റെ​ജി വ​യ​ലു​ങ്ക​ൽ, ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ടെ​സി ബി​ജു പാ​ഴി​യാ​ങ്ക​ൽ, രൂ​പ​ത സെ​ക്ര​ട്ട​റി മി​നി സ​ണ്ണി മ​ണ്ണം​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ൺ​ഡേ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ജോ​ർ​ജു​കു​ട്ടി ആ​ഗ​സ്തി ക്ലാ​സ് ന​യി​ച്ചു. രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് പ​ണ്ടാ​ര​ക്ക​ളം, യൂ​ത്ത് കൗ​ൺ​സി​ൽ രൂ​പ​ത കോ-​ഓ​ർ​ഡി​നേ​റ്റ​ർ തോ​മ​സ് ചെ​മ്മ​ര​പ്പ​ള്ളി, രൂ​പ​ത സ​മി​തി​യം​ഗം ടോ​മി​ച്ച​ൻ പാ​ല​മു​റി, കാ​ഞ്ഞി​ര​പ്പ​ള്ളി ഫൊ​റോ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജീ​വ് മു​ട്ട​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.