സൗ​ജ​ന്യ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന
Saturday, December 3, 2022 11:38 PM IST
ചി​റ​ക്ക​ട​വ്: പ​ഞ്ചാ​യ​ത്തി​ൽ 30നു​മേ​ൽ പ്രാ​യ​മു​ള്ള എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന ന​ട​ത്തും. അ​കാ​ല​ച​ര​മം സം​ഭ​വി​ച്ചു​ക​ഴി​യു​മ്പോ​ഴാ​ണ് പ​ല​രു​ടെ​യും രോ​ഗാ​വ​സ്ഥ തി​രി​ച്ച​റി​യു​ന്ന​ത് എ​ന്ന പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മാ​യാ​ണ് പ​രി​ശോ​ധ​ന​യി​ലൂ​ടെ ഓ​രോ​രു​ത്ത​രു​ടെ​യും ആ​രോ​ഗ്യ​നി​ല തി​രി​ച്ച​റി​യു​ന്ന​ത്. എ​ല്ലാ​വീ​ടു​ക​ളി​ലു​മെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തും. അ​ർ​ബു​ദ​രോ​ഗ സാ​ധ്യ​ത​യ​ട​ക്കം നി​ർ​ണ​യി​ക്കും. ഇ​തി​നാ​യി ആ​ശാ​വ​ർ​ക്ക​ർ​മാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യ​താ​യി പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ശ്രീ​കു​മാ​ർ പ​റ​ഞ്ഞു. ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ നി​ർ​വ​ഹി​ച്ചു. ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജ്, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം ടി.​എ​ൻ. ഗി​രീ​ഷ്‌​കു​മാ​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.