എ​ലി​ക്കു​ളം ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്
Saturday, December 3, 2022 11:38 PM IST
മ​ഞ്ച​ക്കു​ഴി: എ​ലി​ക്കു​ളം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന് രാ​വി​ലെ എ​ലി​ക്കു​ളം എം​ജി​എം യു​പി സ്‌​കൂ​ളി​ൽ ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. ക​ഴി​ഞ്ഞ 22 വ​ർ​ഷ​മാ​യി ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സെ​ബാ​സ്റ്റ്യ​ൻ പാ​റ​ക്ക​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബാ​ങ്ക് സം​ര​ക്ഷ​ണ​മു​ന്ന​ണി​യും യു​ഡി​എ​ഫും ത​മ്മി​ലാ​ണ് മ​ത്സ​രം. ഒ​രു സ്വ​ത​ന്ത്ര​നും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. വോ​ട്ട​വ​കാ​ശ​മു​ള്ള 5627 അം​ഗ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും ആ​യി​ര​ത്ത​ഞ്ഞൂ​റോ​ളം പേ​ർ മ​രി​ച്ചു പോ​യ​വ​രോ സ്ഥ​ല​ത്തി​ല്ലാ​ത്ത​വ​രോ ആ​ണെ​ന്നാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ​ത​വ​ണ നേ​താ​ക്ക​ളു​ടെ ആ​ശീ​ർ​വാ​ദ​ത്തോ​ടെ കോ​ൺ​ഗ്ര​സി​ലെ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ മ​ത്സ​രി​ച്ച​പ്പോ​ൾ സെ​ബാ​സ്റ്റ്യ​ൻ പാ​റ​യ്ക്ക​ൽ നേ​തൃ​ത്വം കൊ​ടു​ത്ത പാ​ന​ലി​നാ​യി​രു​ന്നു വി​ജ​യം. ഇ​ത്ത​വ​ണ, അ​ന്ന് അ​തേ​പാ​ന​ലി​ൽ വി​ജ​യി​ച്ച ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റും മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ കെ.​പി. ക​രു​ണാ​ക​ര​ൻ നാ​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മൂ​ന്ന് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ യു​ഡി​എ​ഫ് പാ​ന​ലി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണ് മ​ത്സ​രം വാ​ശി​യേ​റി​യ​താ​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പ​ടെ ര​ണ്ട് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രും യു​ഡി​എ​ഫ് പാ​ന​ലി​ൽ മ​ത്സ​രി​ക്കു​ന്നു​ണ്ട്.

നി​ക്ഷേ​പ​മ​ണ്ഡ​ല​ത്തി​ലാ​ണ് സെ​ബാ​സ്റ്റ്യ​ൻ പാ​റ​യ്ക്ക​ലും കെ.​പി. ക​രു​ണാ​ക​ര​ൻ നാ​യ​രും നേ​രി​ട്ട് ഏ​റ്റു​മു​ട്ടു​ന്ന​ത്. വി​മ​ത​രെ കോ​ൺ​ഗ്ര​സി​ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്നു പു​റ​ത്താ​ക്കി​യ​തും ഡി​സി​സി പ്ര​സി​ഡ​ന്‍റ് നേ​രി​ട്ട് മ​ത്സ​രം നി​യ​ന്ത്രി​ക്കു​ന്ന​തു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത. വോ​ട്ട​ർ​മാ​ർ​ക്ക് വോ​ട്ട് ചെ​യ്യു​ന്ന​തി​നാ​യി ബാ​ങ്കി​ൽ നി​ന്നു ന​ൽ​കി​യ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ന് പു​റ​മേ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ള്ള മ​റ്റേ​തെ​ങ്കി​ലും ഒ​രു തി​രി​ച്ച​റി​യ​ൽ രേ​ഖ കൂ​ടി നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. എ​ൽ​ഡി​എ​ഫും ബി​ജെ​പി​യും മ​ത്സ​ര രം​ഗ​ത്തി​ല്ല.