ശ​ബ​രി​മ​ല കാ​ന​ന​പാ​ത: അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ന് മ​ല അ​ര​യ മ​ഹാ​സ​ഭ
Saturday, December 3, 2022 11:38 PM IST
മു​ണ്ട​ക്ക​യം: ശ​ബ​രി​മ​ല അ​മ്പ​ല​ത്തി​ലേ​ക്കു​ള്ള പ​ര​മ്പ​രാ​ഗ​ത കാ​ന​ന​പാ​ത 24 മ​ണി​ക്കൂ​റും തു​റ​ന്നു ന​ൽ​കു​ന്ന​തി​നാ​യി അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹ സ​മ​രം ആ​രം​ഭി​ക്കു​വാ​ൻ മ​ല അ​ര​യ മ​ഹാ​സ​ഭ സം​സ്ഥാ​ന നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു.
ശ​ബ​രി​മ​ല​യു​ടെ 18 പു​ണ്യ​മ​ല​ക​ളി​ലൊ​ന്നാ​യ കാ​ള​കെ​ട്ടി - അ​ഴു​ത​ക്ക​ട​വി​ൽ 10 ന് ​പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ക്കു​ന്ന മാ​ർ​ച്ചി​നെ തു​ട​ർ​ന്ന് സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ക്കും. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു സ​ഭ​യു​ടെ 101 നേ​താ​ക്ക​ൾ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും
.
കോ​വി​ഡി​ന്‍റെ മ​റ​വി​ലാ​ണ് ആ​ദ്യം പാ​ത അ​ട​ച്ചി​ടു​വാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്. സ​ഭ​യു​ടെ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലൂ​ടെ​യാ​ണ് മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ പാ​ത തു​റ​ന്ന​ത്. ഈ ​വ​ർ​ഷം ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം പാ​ത തു​റ​ന്ന് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ പേ​ര് പ​റ​ഞ്ഞ് ഭ​ക്ത​രി​ൽ ഭ​യം സൃ​ഷ്ടി​ച്ച് പാ​ത അ​പ്ര​സ​ക്ത​മാ​ക്കു​ക​യാ​ണ്. ലോ​ക​ത്തി​ലെ എ​ല്ലാ അ​യ്യ​പ്പ വി​ശ്വാ​സി​ക​ൾ​ക്കും വേ​ണ്ടി​യാ​ണ് സ​ത്യ​ഗ്ര​ഹ സ​മ​രം ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് മ​ല അ​ര​യ മ​ഹാ​സ​ഭ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. സ​മ​ര​ത്തി​ൽ വി​വി​ധ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ൾ പ​ങ്കാ​ളി​ക​ളാ​കും.

മു​രി​ക്കും​വ​യ​ലി​ൽ ചേ​ർ​ന്ന നേ​തൃ​യോ​ഗ​ത്തി​ൽ സ​ഭാ പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ദി​ലീ​പ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. സ​ജീ​വ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. വി​ജ​യ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​ത്മാ​ക്ഷി വി​ശ്വം​ഭ​ര​ൻ, ട്ര​ഷ​റ​ർ രാ​ജ​ൻ മേ​നോ​ത്ത്, കെ.​ആ​ർ. ഗം​ഗാ​ധ​ര​ൻ, പ്ര​ഫ. വി.​ജി. ഹ​രീ​ഷ്കു​മാ​ർ, പ്ര​ഫ. സ്വാ​തി കെ. ​ശി​വ​ൻ, പ്ര​ഫ. അ​രു​ൺ നാ​ഥ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.