എ​രു​മേ​ലി​യി​ൽ ര​ണ്ട് ഹോ​ട്ട​ലു​ക​ൾ​ക്ക് പ​തി​നാ​യി​രം രൂ​പ പി​ഴ ചു​മ​ത്തി പ​ഞ്ചാ​യ​ത്ത്‌
Saturday, December 3, 2022 11:38 PM IST
എ​രു​മേ​ലി : പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ത്തി​ച്ച​തി​നും, ഒ​റ്റ ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന മാ​ലി​ന്യം റോ​ഡി​ൽ വ​ലി​ച്ചെ​റി​ഞ്ഞ​തി​നും ര​ണ്ട് ഹോ​ട്ട​ലു​ക​ൾ​ക്ക് പ​തി​നാ​യി​രം രൂ​പ വീ​തം പി​ഴ ചു​മ​ത്തി നോ​ട്ടീ​സ് ന​ൽ​കി പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി. എ​രു​മേ​ലി​യി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ർ​പ്പെ​ടു​ത്തി​യ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് പ​ഞ്ചാ​യ​ത്ത്‌ ഭ​ര​ണ​സ​മി​തി. വ​ലി​യ​മ്പ​ല​ത്തി​ന് സ​മീ​പ​മു​ള്ള സ്വ​കാ​ര്യ പാ​ർ​ക്കിം​ഗ് മൈ​താ​ന​ങ്ങ​ളി​ലെ ര​ണ്ട് ക​ട​ക​ൾ​ക്കാ​ണ് പി​ഴ അ​ട​യ്ക്കാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

പേ​പ്പ​ർ ഗ്ലാ​സ് അ​ട​ക്കം ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പേ​പ്പ​ർ, പ്ലാ​സ്റ്റി​ക് പാ​ത്ര​ങ്ങ​ൾ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണ​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെ​ന്നും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും സെ​ക്ര​ട്ട​റി ടി. ​ബെ​ന്നി അ​റി​യി​ച്ചു. ദേ​വ​സം ബോ​ർ​ഡ് ലേ​ലം ചെ​യ്തു കൊ​ടു​ത്ത ക​ട​ക​ളി​ൽ പേ​പ്പ​ർ ക്ലാ​സു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​രെ ദേ​വ​സ്വം ബോ​ർ​ഡി​ന് ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​ർ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ർ​ക്കിം​ഗ് മൈ​താ​ന​വും ക​ട​ക​ളും ലേ​ല​ത്തി​ലെ​ടു​ത്ത​വ​ർ​ക്ക് ദേ​വ​സ്വം ബോ​ർ​ഡും ഇ​ക്കാ​ര്യം അ​റി​യി​ച്ച് നോ​ട്ടി​സ് ന​ൽ​കി​യി​രു​ന്നു. എ​ന്നി​ട്ടും നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​ത് ക​ണ്ട​തോ​ടെ​യാ​ണ് പി​ഴ ചു​മ​ത്താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് സെ​ക്ര​ട്ട​റി പ​റ​യു​ന്നു.