പ്രേ​ക്ഷ​കഹൃ​ദ​യം തൊ​ട്ട് "ഫേ​ബി​ള്‍സ് ഓ​ഫ് ദി ​അ​ണ്‍ഫ്രെണ്ട്‌​ലി'
Saturday, December 3, 2022 12:27 AM IST
ച​ങ്ങ​നാ​ശേ​രി: സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ഓ​ഫ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ ഇ​ന്‍റ​ര്‍കൊ​ളീ​ജി​യ​റ്റ് ഫെ​സ്റ്റ് മെ​ലാ​ഞ്ച് 2022-ന്‍റെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റി​യ നാ​ട​കം “ഫേ​ബി​ള്‍സ് ഓ​ഫ് ദി അ​ണ്‍ഫ്രെണ്ട്‌​ലി’’ ജ​ന​ശ്ര​ദ്ധ​യാ​ക​ര്‍ഷി​ച്ചു. എ​സ്‌​ജെ​സി​സി​യി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ ത​ന്നെ​യാ​ണ് നാ​ട​കം അ​വ​ത​രി​പ്പി​ച്ച​ത്.
പെ​ണ്‍കു​ട്ടി​ക​ള്‍ക്കും സ്ത്രീ​ക​ള്‍ക്കും നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മാ​ണ് നാ​ട​ക​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. ഇ​ന്ന​ലെ ഇ​ന്‍റ​ർ​കോ​ള​ജ് മ​ത്സ​ര​ങ്ങ​ളും സ്‌​കൂ​ള്‍ മ​ത്സ​ര​ങ്ങ​ളും വി​വി​ധ വേ​ദി​ക​ളി​ലാ​യി ന​ട​ന്നു. സ്‌​പോ​ട്ട് കൊ​റി​യോ​ഗ്ര​ഫി, സ്‌​പോ​ട്ട് ഡ​ബ്ബിം​ഗ്, ഫേ​സ് പെ​യി​ന്‍റിം​ഗ്, കോ​സ് പ്ലേ, ​ഫോ​ട്ടോ​ഗ്രാ​ഫി, സ്‌​പെ​ക്ട്രം-​ഫാ​ഷ​ന്‍ ഷോ, ​ഗെ​യി​മിം​ഗ്, ട്ര​ഷ​ര്‍ ഹ​ണ്ട്, റീ​ല്‍സ് മേ​ക്കിം​ഗ്, മി​നി മ്യൂ​സി​ക് ബാ​ന്‍ഡ്, ഡി​ജി​റ്റ​ല്‍ പെ​യി​ന്‍റിം​ഗ്, ട്രാ​ഷ് ആ​ർ​ട്ട്, ഫ്ള​വ​ര്‍ മേ​ക്കിം​ഗ്, പെ​ന്‍സി​ൽ ഡ്രോ​യിം​ഗ് തു​ട​ങ്ങി​യ​വ​യും ന​ട​ന്നു. തു​ട​ര്‍ന്ന് ന​ട​ന്ന കോ​ള​ജ് ബാ​ന്‍ഡ് ഷോ ​ക​ലാ സ​ന്ധ്യ​യ്ക്കു മാ​റ്റു​കൂ​ട്ടി.
മെ​ലാ​ഞ്ചി​ന്‍റെ നാ​ലാം ദി​വ​സ​മാ​യ ഇ​ന്നു സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍ക്കാ​യി ഫാ​ന്‍സി​ഡ്ര​സും ക​ള​റിം​ഗ് മ​ത്സ​ര​വും ന​ട​ത്തും. എ​ക്‌​സി​ബി​ഷ​നി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.