ഗോ​ള​ടി​ക്കു​ന്ന​വ​ർ​ക്ക് സീ​റോ ബാ​ല​ൻ​സ് അ​ക്കൗ​ണ്ട്‌
Saturday, December 3, 2022 12:24 AM IST
തോ​ട്ട​കം: കാ​ൽ​പ​ന്തി​ന്‍റെ ആ​ര​വം ഖ​ത്ത​റി​ൽ ഉ​യ​രു​മ്പോ​ൾ അ​തി​ന്‍റെ ആ​വേ​ശം നാ​ട്ടി​ൻ​പു​റ​ത്തും അ​ല​യ​ടി​ക്കു​ന്നു. ശ​താ​ബ്ദി നി​റ​വി​ലാ​യ തോ​ട്ട​കം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് മു​ൻ​വ​ശ​ത്ത് പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ ഗോ​ൾ പോ​സ്റ്റി​ലേ​ക്ക് ഗോ​ള​ടി​ക്കു​ന്ന​വ​ർ​ക്ക് സീ​റോ ബാ​ല​ൻ​സ് അ​ക്കൗ​ണ്ട് ന​ൽ​കി​യാ​ണ് സ​ഹ​ക​ര​ണ ബാ​ങ്ക് ഫു​ട്ബോ​ൾ മാ​മാ​ങ്ക​ത്തി​ന് ആ​വേ​ശം പ​ക​രു​ന്ന​ത്.
നാ​ളെ രാ​വി​ലെ 11ന് ​ജി​ല്ലാ സ്പോ​ർ​ട്ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​ബൈ​ജു വ​ർ​ഗീ​സ് ഗു​രു​ക്ക​ൾ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഹൈ​മി ബോ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​ഡി. ബാ​ബു​രാ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. ശി​വ​ജി, സെ​ക്ര​ട്ട​റി കെ.​കെ. ഷി​ജു, സു​ജാ​ത മ​ധു, റോ​സി ബാ​ബു, എം. ​എ​സ് ധ​ന്യ, ഷീ​ജ ബൈ​ജു, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, പി.​ജെ. സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.