രേ​ഖ​ക​ളി​ല്ലാ​തെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 13 കോ​ടി ചെ​ല​വ​ഴി​ച്ചു
Saturday, December 3, 2022 12:18 AM IST
കോ​ട്ട​യം: ഒ​രു രേ​ഖ​യും ഇ​ല്ലാ​തെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 13 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച​താ​യി സം​സ്ഥാ​ന ഓ​ഡി​റ്റ് വി​ഭാ​ഗ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. ഇതു സം​ബ​ന്ധി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ഴി​മ​തി​ക്കു നേ​തൃ​ത്വം കൊ​ടു​ത്ത ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ ഉ​ള്‍പ്പെ​ടെ​യു​ള്ള ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ​യും ഒ​ത്താ​ശ ചെ​യ്തു കൊ​ടു​ത്ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കെ​തി​രേ​യും ക​ര്‍ശ​ന നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍മാ​ന്‍ സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ലും, ക​ണ്‍വീ​ന​ര്‍ ഫി​ല്‍സ​ണ്‍ മാ​ത്യൂ​സും സെ​ക്ര​ട്ട​റി അ​സീ​സ് ബ​ഡാ​യി​ലും ആ​വ​ശ്യ​പ്പെ​ട്ടു.