പാലാ: ചെറുപുഷ്പ മിഷന്‍ലീഗ് പ്ലാറ്റിനം ജൂബിലി സമാപനം സംസ്ഥാനതലത്തില്‍ നാളെ ഭരണങ്ങാനത്ത് നടക്കും. ഉച്ചകഴിഞ്ഞ് 2.30നു ഭരണങ്ങാനം സെന്റ് മേരീസ് പാരീഷ്ഹാളില്‍ ചേരുന്ന ജൂബിലി സമാപന സമ്മേളനം പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരി അധ്യക്ഷത വഹിക്കും. ചെറുപുഷ്പ മിഷന്‍ലീഗ് രക്ഷാധികാരി റൈറ്റ് റവ.ഡോ. തോമസ് മാര്‍ കൂറിലോസ് അനുഗ്രഹപ്രഭാഷണം നടത്തും. മിഷന്‍ലീഗ് സംസ്ഥാന സമിതി ഏര്‍പ്പെടുത്തിയ പി.സി. ഏബ്രഹാം പല്ലാട്ടുകുന്നേല്‍ പുരസ്കാരത്തിന് അര്‍ഹനായ സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് കുര്യന് ജോസഫ്, ഫാ. ജോസഫ് മാലിപ്പറമ്പില്‍ പുരസ്കാരത്തിന് അര്‍ഹനായ ഫാ. ഏബ്രഹാം പോണാട്ട് എന്നിവര്‍ക്ക് മന്ത്രി റോഷി അഗസ്റ്റിന് പുരസ്കാരങ്ങള്‍ നല്‍കും.
സംസ്ഥാന ഡയറക്ടര്‍ ഫാ. ഷിജു ഐക്കരക്കാനായില്‍, പാലാ രൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പഴേപറമ്പില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ജിന്റോ തകിടിയേല്‍, ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറമ്പില്‍, അന്തര്‍ദേശീയ അഡ്ഹോക്ക് കമ്മിറ്റി പ്രസിഡന്റ് ഡേവിസ് വല്ലൂരാന്, പാലാ രൂപത പ്രസിഡന്റ് ഡോ. ജോബിന് ടി. ജോണി തട്ടാംപറമ്പില്‍, സംസ്ഥാന ജനറല്‍ ഓര്‍ഗനൈസര്‍ അരുണ്‍ ജോസ് പുത്തന്‍പുരയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
അന്തര്‍ദേശീയ, ദേശീയ, സംസ്ഥാന, രൂപത, മേഖല, ശാഖ ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുക്കുന്ന യോഗത്തില്‍ 2021 -22 പ്രവര്‍ത്തന വര്‍ഷത്തെ മികച്ച രൂപത, മേഖല, ശാഖകള്‍ക്കുള്ള അംഗീകാരപത്ര വിതരണവും നടത്തും.
പ്രേഷിത റാലി
സമാപനസമ്മേളനത്തിനു മുന്നോടിയായി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.15ന് മേലമ്പാറ ദീപ്തി ഭവന് ജംഗ്ഷന്, ഇടപ്പാടി കുരിശുപള്ളി ജംഗ്ഷന് എന്നിവിടങ്ങളില്‍നിന്ന് ഭരണങ്ങാനത്തേക്ക് പ്ലാറ്റിനം ജൂബിലി പ്രേഷിതറാലി നടത്തും. ഇടപ്പാടി സെന്റ് ജോസഫ് പള്ളി വികാരി ഫാ. ഓസ്റ്റിന്‍ കച്ചിറമറ്റം, എംഎസ്ടി ഡയറക്ടര്‍ ജനറല്‍ ഫാ. ആന്റണി പെരുമാനൂര്‍ എന്നിവര്‍ റാലികള്‍ ഫ്ലാഗ് ഓഫ് ചെയ്യും.
ഇടപ്പാടി കുരിശുപള്ളി ജംഗ്ഷനില്‍നിന്ന് ആരംഭിക്കുന്ന റാലിയില്‍ വിവിധ രൂപതകളില്നിന്നെത്തിച്ചേരുന്നവരും പാലാ രൂപതയിലെ പാലാ കത്തീഡ്രല്‍, ചേര്‍പ്പുങ്കല്‍, രാമപുരം, പ്രവിത്താനം, ഇലഞ്ഞി, കടത്തുരുത്തി, കടനാട്, മുട്ടുചിറ, കുറവിലങ്ങാട്, കോതനല്ലൂര്‍ ഫൊറോനകളില്നിന്നുള്ളവരും പങ്കെടുക്കും. മേലമ്പാറ ദീപ്തി ഭവനില്‍നിന്ന് ആരംഭിക്കുന്ന റാലിയില്‍ ഭരണങ്ങാനം, അരുവിത്തുറ, തീക്കോയി, കൂട്ടിക്കല്‍, മൂലമറ്റം, പൂഞ്ഞാര്‍, തുടങ്ങനാട് ഫൊറോനകളില്നിന്നുള്ളവര് അണിചേരും.