അരുവിത്തുറ: അരുവിത്തുറയും മാർത്തോമ്മാ നസ്രാണി പാരമ്പര്യവും എന്ന വിഷയത്തിൽ അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളി 10നു സംഘടിപ്പിക്കുന്ന ഏകദിന ചരിത്ര പഠനശിബിരത്തിന്റെ ഓഫീസ് പള്ളി അങ്കണത്തിൽ പ്രവർത്തനം ആരംഭിച്ചു.
വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. അസി. വികാരിമാരായ ഫാ. ആന്റണി തോണക്കര, ഫാ. ഡിറ്റോ തോട്ടത്തിൽ, കൈക്കാരന്മാരായ ജോസഫ് എമ്പ്രയിൽ, ജോണി പുല്ലാട്ട്, ബിജു കല്ലാച്ചേരിൽ, ജനറൽ കൺവീനർ ഡോ. റെജി മേക്കാടൻ, ജയ്സൺ കൊട്ടുകാപ്പള്ളിൽ, ഉണ്ണിക്കുഞ്ഞ് വെള്ളൂക്കുന്നേൽ, ബിനോയി വലിയവീട്ടിൽ, ജോർജ് വടക്കേൽ, ജോസഫ് ചെറ്റക്കാരിക്കൽ, സ്കറിയ തുടിപ്പാറ, ചാക്കോച്ചൻ കൊട്ടുകാപ്പള്ളിൽ, ജോർജുകുട്ടി പരവൻപറമ്പിൽ, പാപ്പച്ചൻ അത്യാലിൽ, ജോജി തടിക്കൽ തുടങ്ങിയവർ പങ്കെടുത്തു. ഫോൺ: 9447572414, 9447037594.