സ​ഹ​കാ​രി അ​വാ​ര്‍​ഡ് സ​മ​ര്‍​പ്പ​ണം ഇ​ന്ന്
Friday, December 2, 2022 10:23 PM IST
പാ​ലാ: മീ​ന​ച്ചി​ല്‍ താ​ലൂ​ക്ക് കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ഏ​ര്‍​പ്പെ​ടു​ത്തി​യ മീ​ന​ച്ചി​ല്‍ താ​ലൂ​ക്കി​ലെ മി​ക​ച്ച സ​ഹ​കാ​രി​ക​ള്‍​ക്കു​ള്ള അ​വാ​ര്‍​ഡു​ക​ള്‍ ഇ​ന്നു സ​മ്മാ​നി​ക്കും. മി​ക​ച്ച സ​ഹ​കാ​രി​ക​ളാ​യി ഉ​ഴ​വൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജോ​സ​ഫ് ജോ​ര്‍​ജ് കാ​നാ​ട്ട്, ത​ല​പ്പ​ലം സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ മൂ​ലേ​ച്ചാ​ലി​ല്‍ എ​ന്നി​വ​രെ​യും മി​ക​ച്ച സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​ര​നാ​യി നീ​ലൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി ജോ​യി അ​ഗ​സ്റ്റി​ന്‍ വ​ര​കി​ലി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
ഇ​ന്നു മൂ​ന്നി​നു പാ​ലാ​യി​ല്‍ സം​ഘം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ പ്ര​സി​ഡ​​ന്‍റ് തുഷാ​ര്‍ അ​ല​ക്‌​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ര്‍​മ​ല ജി​മ്മി അ​വാ​ര്‍​ഡു​ക​ള്‍ സ​മ്മാ​നി​ക്കും. സ​ഹ​ക​ര​ണ പെ​ന്‍​ഷ​ന്‍ ബോ​ര്‍​ഡ് അം​ഗ​മാ​യി നി​യ​മി​ത​നാ​യ ബേ​ബി ഉ​ഴു​ത്തു​വാ​ലി​നെ യോ​ഗ​ത്തി​ല്‍ കേ​ര​ള ബാ​ങ്ക് മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗം ഫി​ലി​പ്പ് കു​ഴി​കു​ളം ആ​ദ​രി​ക്കും. ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ന ഗോ​പാ​ല​ന്‍ വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്യും. ബേ​ബി ഉ​ഴു​ത്തു​വാ​ല്‍ ഉ​പ​ഹാ​ര​സ​മ​ര്‍​പ്പ​ണം നി​ര്‍​വ​ഹി​ക്കും. മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​രും വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും പ്ര​സം​ഗി​ക്കും.