ഏ​റ്റു​മാ​നൂ​രി​ൽ സി​സി​ടി​വി കാ​മ​റ സ്ഥാ​പി​ക്കാ​ൻ 50 ല​ക്ഷം അ​നു​വ​ദി​ച്ചു: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ
Thursday, December 1, 2022 11:00 PM IST
ഏ​റ്റു​മാ​നൂ​ർ: ഏ​റ്റു​മാ​നൂ​ർ ന​ഗ​ര​ത്തി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഏ​റ്റു​മാ​നൂ​ർ ക്ഷേ​ത്ര​വും ന​ഗ​ര​വും ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​വും ഉ​ൾ​പ്പെ​ടു​ന്ന മേ​ഖ​ല​യി​ലാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ക.
ന​ഗ​രം മു​ഴു​വ​ൻ കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​ക്കു​ക എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണി​ത്.
ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള അ​വ​ലോ​ക​ന യോ​ഗ​ത്തി​ല​ട​ക്കം ഈ ​ആ​വ​ശ്യം ബ​ഹു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് എം​എ​ൽ​എ​മാ​രു​ടെ പ്ര​ത്യേ​ക വി​ക​സ​ന നി​ധി​യി​ൽ​നി​ന്ന് ഇ​തി​നാ​യി ഫ​ണ്ട് അ​നു​വ​ദി​ച്ച​തെ​ന്ന് പത്ര​ക്കു​റി​പ്പി​ൽ മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പ്ര​വാ​സി മ​ല​യാ​ളി വെ​ല്‍ഫെ​യ​ര്‍ അ​സോ. പ്ര​വ​ര്‍ത്ത​ക സ​മ്മേ​ള​നം

കോ​ട്ട​യം: പ്ര​വാ​സി മ​ല​യാ​ളി വെ​ല്‍ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഇ​ന്ത്യ​യു​ടെ സം​സ്ഥാ​ന പ്ര​വ​ര്‍ത്ത​ക സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഐ​സ​ക് പ്ലാ​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ​ട്ടി ചെ​റി​യാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​സോ​സി​യേ​ഷ​ന്‍ അ​ഡ്വൈ​സ​റി ബോ​ര്‍ഡ് ചെ​യ​ര്‍മാ​ന്‍ മു​ഹ​മ്മ​ദ് ക​ലാം, മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഏ​ലി​യാ​മ്മ ജോ​ര്‍ജ്, പി. ​സ​തി​കു​മാ​ര്‍, സ​ഞ്ജി​ത്ത് അ​ല​ക്‌​സ്, റോ​യി ഏ​ബ്ര​ഹാം, വി​ജി ജേ​ക്ക​ബ്, ജോ​ജു ജോ​ര്‍ജ്, ആ​ഷ​ര്‍ ജോ​ര്‍ജ്, മ​ധു വാ​ക​ത്താ​നം, പി. ​ലോ​ഹി​ത​ദാ​സ്, ജ​യ​ശ്രീ പ്ര​ദീ​പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.