കോ​ട്ട​യ്ക്കു​പു​റം വാ​യ​ന​ശാ​ല​യി​ൽ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പ് നാ​ളെ
Thursday, December 1, 2022 11:00 PM IST
കോ​ട്ട​യ്ക്കു​പു​റം: വേ​ളാ​ങ്ക​ണ്ണി മാ​താ ന​ഴ്‌​സിം​ഗ് കോ​ള​ജ്, കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ഒ​ഫ്താ​ൽ​മോ​ള​ജി വി​ഭാ​ഗം, കോ​ട്ട​യ്ക്കു​പു​റം ഗ്രാ​മോ​ദ്ധാ​ര​ണ വാ​യ​ന​ശാ​ല എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ രാ​വി​ലെ 9.30 മു​ത​ൽ 12.30വ​രെ സൗ​ജ​ന്യ​നേ​ത്ര പ​രി​ശോ​ധ​ന​യും മെ​ഡി​ക്ക​ൽ ക്യാ​മ്പും -ന​യ​നം 2022 ന​ട​ത്തും.
വാ​യ​ന​ശാ​ല ഹാ​ളി​ൽ ന​ട​ക്കു​ന്ന ക്യാ​മ്പ് അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി ത​ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് കെ.​എം. മാ​ത്യു ക​ള​രി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
വേ​ളാ​ങ്ക​ണ്ണി മാ​താ ന​ഴ്‌​സിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. അ​മ്പി​ളി ജോ​സ്, വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി ജോ​ർ​ജ് കു​ഴി​പ്പ​ള്ളി​ത്ത​റ, റി​യ എ​ലി​സ​ബ​ത്ത് ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ര​ജി​സ്‌​ട്രേ​ഷ​ൻ രാ​വി​ലെ എ​ട്ടു മു​ത​ൽ ആ​രം​ഭി​ക്കും.
നേ​ത്ര​പ​രി​ശോ​ധ​ന, വൈ​ദ്യ​പ​രി​ശോ​ധ​ന, പ്ര​മേ​ഹ രോ​ഗ നി​ർ​ണ​യം. ര​ക്താ​തി​സ​മ്മ​ർ​ദ നി​ർ​ണ​യം എ​ന്നി​വ​യും മെ​ഡി​ക്ക​ൽ ക്യാ​മ്പി​ലു​ണ്ടാ​കും.