ലോ​ക ഭി​ന്ന​ശേ​ഷി മാ​സാ​ച​ര​ണം
Thursday, December 1, 2022 10:28 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ലോ​ക ഭി​ന്ന​ശേ​ഷി മാ​സാ​ച​ര​ണ​ത്തി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ആ​ർ​സി തു​ട​ക്കം കു​റി​ച്ചു. ബി​ആ​ർ​സി​യി​ലെ ഓ​ട്ടി​സം സെ​ന്‍റ​റി​ൽ പ​രി​ശീ​ല​നം നേ​ടി​വ​രു​ന്ന 40 കു​ട്ടി​ക​ളും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളും ​ബി​ആ​ർ​സി സ്റ്റാ​ഫു​ക​ളും ജാ​ഥ​യി​ൽ പ​ങ്കെ​ടു​ത്തു.
ജാ​ഥ ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തം​ഗം ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ ഫ്ലാ​ഗ് ഓ​ഫ്‌ ചെ​യ്തു. ​ബി​ആ​ർ​സി സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​റ്റ​ർ കെ.​ബി. നി​ഷാ​കു​മാ​രി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. കാ​ഞ്ഞി​ര​പ്പ​ള്ളി ബി​പി​സി റീ​ബി വ​ർ​ഗീ​സ്, സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​റ്റി​ൽ റോ​സ് എ​സ്എ​ബി​എ​സ്, റെ​ജി, കെ. ​അ​ബ്ദു​ൾ ഷ​മീം, എ.​പി. സി​ജി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സൗ​ഖ്യാ​രാ​ധ​ന

കാ​ഞ്ഞി​ര​പ്പ​ള്ളി: രൂ​പ​ത​യു​ടെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ മാ​ന്ത​റ​യി​ലെ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ പ​ള്ളി​യി​ൽ പി​റ​വി​ത്തി​രു​ന്നാ​ളി​ന് ഒ​രു​ക്ക​മാ​യി ഇ​ന്ന് സൗ​ഖ്യാ​രാ​ധ​ന​യും പ്രാ​ർ​ഥ​ന​യും ന​ട​ത്തും. വൈ​കു​ന്നേ​രം നാ​ലി​നു ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. തു​ട​ർ​ന്ന് രാ​ത്രി ഒ​ൻ​പ​തു വ​രെ ദി​വ്യ​കാ​രു​ണ്യ സൗ​ഖ്യാ​രാ​ധ​ന, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് റെ​ക്‌​ട​ർ ഫാ. ​ഏ​ബ്ര​ഹാം ക​ടി​യ​ക്കു​ഴി അ​റി​യി​ച്ചു.