ചി​കി​ത്സാ ധ​ന​സ​മാ​ഹ​ര​ണം
Thursday, December 1, 2022 10:28 PM IST
മു​ണ്ട​ക്ക​യം: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ക​ഴി​യു​ന്ന കൊ​ക്ക​യാ​ര്‍ നാ​ര​കം​പു​ഴ ക​ട്ട​പ്ലാ​ക്ക​ല്‍ അ​യ്യൂ​ബി​ന്‍റെ മ​ക​ന്‍ അ​ഷ്ഹ​ദ് അ​യ്യൂ​ബി (16)ന്‍റെ ചി​കി​ത്സ​യ്ക്കാ​യി ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​ണ​സ​മാ​ഹ​ര​ണം ന​ട​ത്തു​മെ​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ രേ​ഖാ ദാ​സ്, പി.​എ​സ്.​സ​ജി​മോ​ന്‍, ഡൊ​മി​ന സ​ജി, പ്രി​യ മോ​ഹ​ന​ന്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ 26നു ​രാ​ത്രി കൂ​ട്ടി​ക്ക​ല്‍ ച​പ്പാ​ത്തി​നു സ​മീ​പം സൈ​ക്കി​ളി​ല്‍ യാ​ത്ര ചെ​യ്യ​വേ നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ കാ​ര്‍ ഇ​ടി​ച്ച് അ​ഷ്ഹ​ദി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു . ത​ല​യോ​ട്ടി ത​ക​രു​ക​യും ന​ട്ടെല്ലിനു ക്ഷ​ത​മേ​ല്‍​ക്കു​ക​യും ചെ​യ്തു. കൂ​ടാ​തെ തു​ട​യെ​ല്ലും പൊ​ട്ടി​യി​രു​ന്നു. ത​ല​യ്ക്കും കാ​ലി​നും ശ​സ്ത്രക്രി​യ ക​ഴി​ഞ്ഞ കു​ട്ടി വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്. ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ ചെ​ല​വു വ​രു​ന്ന ചി​കി​ത്സ​യ്ക്കാ​യി നാ​ട് ഒ​ന്നാ​യി കൈ​കോ​ര്‍​ത്ത് പ​ണ​സ​മാ​ഹ​ര​ണം ന​ട​ത്തു​ക​യാ​ണ്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ട്ടി​ക്ക​ല്‍, കൊ​ക്ക​യാ​ര്‍, പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ വാ​ര്‍​ഡു​ക​ളി​ല്‍ പ​ഞ്ച​ായ​ത്തം​ഗ​ങ്ങ​ളു​ടെ​യും കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഭ​വ​ന​സ​ന്ദ​ര്‍​ശ​നം ന​ട​ത്തി പ​ണ​സ​മാ​ഹ​ര​ണം ന​ട​ത്തും. ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചുവ​രെ മു​ണ്ട​ക്ക​യം ടൗ​ണി​ല്‍ വി​വി​ധ ഭാ​ഗ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്താ​നാ​ണു തീ​രു​മാ​ന​മെ​ന്നു ചി​കി​ത്സാ സ​ഹാ​യ​സ​മി​തി ചെ​യ​ര്‍​മാ​ന്‍ സ​ണ്ണി തു​രു​ത്തി​പ്പ​ള്ളി, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ കെ.​ഇ. ഹ​ബീ​ബ് എ​ന്നി​വ​ർ അ​റി​യി​ച്ചു.