കോട്ടയം: ഡിസംബറിന്റെ തണുത്ത പ്രഭാതങ്ങളിലേക്ക് വിശുദ്ധിയുടെ ആവരണവുമായി ക്രിസ്മസ് കടന്നുവരികയാണ്. അകലെ മുഴങ്ങുന്ന ദേവാലയ മണികളും പെയ്തുവീഴുന്ന മഞ്ഞുതുള്ളികളും മിന്നിമിന്നി കത്തുന്ന നക്ഷത്രവിളക്കുകളുമായി ക്രിസ്മസ് രാവുകള്‍ മിഴിതുറന്നു. ക്രിസ്മസ് വ്യാപാരോത്സവം കൂടിയാണ്. നക്ഷത്രങ്ങളും ക്രിസ്മസ് അലങ്കാരങ്ങളും പുല്ക്കൂടുകളുമാണ് വിപണിയില്‍ പ്രധാനം. രുചിവൈവിധ്യങ്ങളുമായി കേക്ക് വിപണിയും ഉണര്‍ന്നുകഴിഞ്ഞു. നാടും നഗരവും ക്രിസ്മസിന്റെ വരവിനായുള്ള ആഘോഷങ്ങളിലാണ്.
ക്രിസ്മസ്-ന്യൂഇയര്‍
ബിസിനസ് കാര്‍ണിവൽ
കോട്ടയം: കേരള അഡ്വര്‍ടൈസിംഗ് ഏജന്‍സീസ് അസോസിയേഷന് കോട്ടയം സോണിന്റെ ക്രിസ്മസ്, ന്യൂ ഇയര്‍ ബിസിനസ് കാര്‍ണിവലിനു കോട്ടയം നാഗമ്പടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. പ്രളയങ്ങള്‍ക്കും കോവിഡിനും ശേഷമുള്ള സാമ്പത്തിക മരവിപ്പില്‍നിന്നും വിപണിയെ ഉണര്‍ത്താന്‍ ലക്ഷ്യമിട്ടാണ് കെത്രിഎ എക്സ്പോ ഷോപ്പിംഗ് ഉത്സവം നടത്തുന്നത്.
ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റുകള്‍, ബേക്കറി ഗ്രൂപ്പുകള്‍, ഇലക്ട്രോണിക്സ് ആന്‍ഡ് ഹോം അപ്ലയന്‍സ്, ടോയിസ്, ഗെയിംസ്, ഗിഫ്റ്റ് ആര്‍ട്ടിക്കിള്‍സ്, ഫാഷന്‍ തുണിത്തരങ്ങള്‍, ജൂവലറികള്‍, ക്രിസ്മസ്, ന്യൂഇയര്‍ ഡെക്കറേഷന് മെറ്റീരിയല്‍, ഇന്‍ഡോര്‍, ഔട്ട്ഡോര്‍ ചെടികള്‍, പോട്ടുകള്‍ തുടങ്ങിയ അനവധി പുതുമ നിറഞ്ഞ ഉത്പന്നങ്ങളാണ് എക്സ്പോയിലെ സ്റ്റാളുകളില്‍ ഇടം തേടിയിരിക്കുന്നത്.
എക്സ്പോയുടെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ നിര്‍വഹിച്ചു.
കെത്രിഎ സോണ്‍ പ്രസിഡന്റ് ഷിബു കെ. ഏബ്രഹാം അധ്യക്ഷതവഹിച്ചു. ചീഫ് പേട്രണ്‍ ജോസഫ് ചാവറ, സ്റ്റേറ്റ് പ്രസിഡന്റ് രാജു മേനോന്, ബി. ഉണ്ണികൃഷ്ണന്, പ്രിന്‍സ് ജോര്‍ജ്, രാജീവ് എളയാവൂര്, ട്രഷറര്‍ ലാല്‍ജി വര്‍ഗീസ്, ജോസഫ് കടമ്പുകാട്ടില്‍, ബിജു ജോസഫ്, വി.ജി. ബിനു, പി.ടി. ഏബ്രഹാം, ജോണ്‍സ് വളപ്പില, കണ്‍വീനര്‍മാരായ വി.ജി. ബിനു, ജെബിസണ്‍ ഫിലിപ്പ്, പി.ബി. സജി, ടോമിച്ചന് അയ്യരുകുളങ്ങര, ജേക്കബ് തരകന്, പ്രേം സെബാസ്റ്റ്യന്‍, ജോസ്കുട്ടി കുട്ടംപേരൂര്‍, ബിജു തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. എല്ലാ ദിവസവും വൈകുന്നേരം കലാപരിപാടികളുമുണ്ട്.
മേളയിൽ ഇന്ന്
രണ്ടാംദിനമായ ഇന്നു ഉച്ചകഴിഞ്ഞ് മൂന്നിന് പരസ്യവും വ്യാപാര വ്യവസായവും ഇന്ന് എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. എം.വി. ശ്രേയാംസ്കുമാര്‍ ഉദ്ഘാടനം ചെയ്യും.
ദീപിക ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ്) കെ.സി. തോമസ്, കെത്രിഎ പേട്രണ്‍ ജോസഫ് ചാവറ, സോണ്‍ പ്രസിഡന്റ് ഷിബു കെ. ഏബ്രഹാം, ഗോപന് നമ്പാട്ട്, സുധീര്‍ കുമാര്‍, ജോണ്‍ കോര, കെ. ജനുസ്, അഫ്സല് മുഹമ്മദ്, ജെബിസണ്‍ ഫിലിപ്പ് എന്നിവര്‍ പങ്കെടുക്കും.