സ്വ​​കാ​​ര്യ ബ​​സ് മ​​റി​​ഞ്ഞ് അഞ്ചു പേ​​ർ​​ക്ക് പ​​രി​​ക്ക്
Thursday, December 1, 2022 10:25 PM IST
ഈ​​രാ​​റ്റു​​പേ​​ട്ട: ഇ​​റ​​ക്കം ഇ​​റ​​ങ്ങി​​വ​​ന്ന ബ​​സ് ബ്രേ​​ക്ക് ന​​ഷ്ട​​പ്പെ​​ട്ട​​തി​​നെ തു​​ട​​ര്‍​ന്ന് മ​​റി​​ഞ്ഞു. മൂ​​ന്നി​​ല​​വി​​ന് സ​​മീ​​പ​​മാ​​ണ് സ്വ​​കാ​​ര്യ ബ​​സ് നി​​യ​​ന്ത്ര​​ണം വി​​ട്ട് മ​​റി​​ഞ്ഞ​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടോ​​ടെ​​യാ​​ണ് അ​​പ​​ക​​ടം.

ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ൽ​​നി​​ന്നും പ്ലാ​​ശ​​നാ​​ല്‍ വ​​ലി​​യ​​കാ​​വും​​പു​​റം വ​​ഴി മൂ​​ന്നി​​ല​​വ് ചൊ​​വ്വൂ​​രി​​ലേ​​ക്ക് സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന കു​​ഴി​​ത്തോ​​ട്ട് ബ​​സാ​​ണ് അ​​പ​​ക​​ട​​ത്തി​​ല്‍​പ്പെ​​ട്ട​​ത്. ഓ​​ട്ട​​ത്തി​​നി​​ട​​യി​​ൽ കൂ​​ട്ട​​ക്ക​​ല്ലി​​ന​​ടു​​ത്തു​​വ​​ച്ച് വാ​​ഹ​​ന​​ത്തി​​ന്‍റെ ബ്രേ​​ക്ക് ന​​ഷ്ട​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. മു​​ന്നി​​ലെ കൊ​​ടും​​വ​​ള​​വും താ​​ഴ്ച​​യും ക​​ണ​​ക്കാ​​ക്കി ബ​​സ് ഡ്രൈ​​വ​​ര്‍ വി​​ജ​​യ​​ന്‍ ബ​​സ് മ​​ണ്‍​തി​​ട്ട​​യോ​​ട് ചേ​​ര്‍​ത്ത് നി​​ര്‍​ത്താ​​ന്‍ ശ്ര​​മി​​ച്ചെ​​ങ്കി​​ലും തി​​ട്ട​​യി​​ല്‍ ക​​യ​​റി​​യ വാ​​ഹ​​നം നി​​യ​​ന്ത്ര​​ണം വി​​ട്ടു. ഡ്രൈ​​വ​​ര്‍ മ​​തി​​ലി​​ല്‍ ഇ​​ടി​​പ്പി​​ച്ച് നി​​ര്‍​ത്താ​​ൻ ശ്ര​​മി​​ച്ച​​തോ​​ടെ പ്ര​​ദേ​​ശ​​ത്തു​​നി​​ന്ന ഇ​​ല​​ക്ട്രി​​ക് പോ​​സ്റ്റ് ത​​ക​​ര്‍​ത്താ​​ണ് ബ​​സ് മ​​റി​​ഞ്ഞ​​ത്.

ഡ്രൈ​​വ​​റും ക​​ണ്ട​​ക്ട​​റും അ​​ട​​ക്കം ഏ​​ഴു പേ​​രാ​​ണ് ബ​​സി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്. യാ​​ത്ര​​ക്കാ​​ര്‍​ക്ക് പ​​രി​​ക്കേ​​റ്റെ​​ങ്കി​​ലും ആ​​രു​​ടെ​​യും പ​​രി​​ക്ക് ഗു​​രു​​ത​​ര​​മ​​ല്ല. പ​​രി​​ക്കേ​​റ്റ ഒ​​രാ​​ളെ ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ലും നാ​​ലു പേ​​രെ പാ​​ലാ ജ​​ന​​റ​​ലാ​​ശു​​പ​​ത്രി​​യി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചു. ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ല്‍ നി​​ന്നും അ​​ഗ്നി​​ര​​ക്ഷ​​സേ​​ന​​യും പോ​​ലീ​​സും സം​​ഭ​​വ​​സ്ഥ​​ല​​ത്തെ​​ത്തി.