വി.​ടി. പ്ര​താ​പ​ന്‍റെ രാ​ജി സി​പി​എം ആ​വ​ശ്യ​പ്പെ​ട​ണം: നാ​ട്ട​കം സു​രേ​ഷ്
Tuesday, November 29, 2022 11:53 PM IST
ത​ല​യോ​ല​പ്പ​റ​മ്പ്: മ​റ​വ​ൻ​തു​രു​ത്ത് ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ൾ വ​ള​പ്പി​ലെ പ്ലാ​വ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ലം​ഘി​ച്ച് ലേ​ലം ചെ​യ്ത​തു വാ​ങ്ങി വീ​ട് പ​ണി​യാ​ൻ ഉ​പ​യോ​ഗി​ച്ച മ​റ​വ​ൻ​തു​രു​ത്തു പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി. പ്ര​താ​പ​ന്‍റെ രാ​ജി സി​പി​എം ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ്. യു​ഡി​എ​ഫ് മ​റ​വ​ൻ​തു​രു​ത്ത് മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി​പി​എം ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​രം ജി​ല്ലാ ത​ല​ത്തി​ൽ വ്യാ​പി​പ്പി​ക്കു​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് കൂ​ട്ടി​ച്ചേ​ർ​ത്തു.
മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് പി.​സി. ത​ങ്ക​രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ധ​ർ​ണ യി​ൽ യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ പോ​ൾ​സ​ൺ ജോ​സ​ഫ്, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ പി.​എ​ൻ. ബാ​ബു, പി.​വി പ്ര​സാ​ദ്, അ​ബ്ദു​ൽ സ​ലാം റാ​വു​ത്ത​ർ, എം.​കെ ഷി​ബു, കെ.​എ​സ്. നാ​രാ​യ​ണ​ൻ നാ​യ​ർ, മെം​ബ​ർ​മാ​രാ​യ പോ​ൾ തോ​മ​സ്, മോ​ഹ​ൻ കെ. ​തൊ​ട്ടു​പു​റം, ഗീ​ത ദി​നേ​ശ​ൻ, ബി​ന്ദു പ്ര​ദീ​പ്‌, വി.​ആ​ർ. അ​നി​രു​ദ്ധ​ൻ, മ​ജി​ത ലാ​ൽ​ജി, ബ്ലോ​ക്ക്‌ ഭാ​ര​വാ​ഹി​ക​ളാ​യ സി.​വി. ഡാ​ങ്കെ, ആ​ർ. അ​നീ​ഷ്, കെ.​സി. യാ​ദ് ബ​ഷീ​ർ, എം. ​ശ​ശി, ഷൈ​ൻ പ്ര​കാ​ശ്, സു​ഭ​ഗ​ൻ കോ​ട്ടു​രു​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.