കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് : എസ്എഫ്ഐക്കു മുൻതൂക്കം
Tuesday, November 29, 2022 11:52 PM IST
കോ​ട്ട​​യം: എം​​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി​​ക്കു കീ​​ഴി​​ലു​​ള്ള കോ​​ള​​ജു​​ക​​ളി​​ല്‍ ഇ​​ന്ന​​ലെ ന​​ട​​ന്ന യൂ​​ണി​​യ​​ന്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ എ​​സ്എ​​ഫ്ഐ​​യും കെ​​എ​​സ്‌​​യു​വും വി​​ജ​​യം അ​​വ​​കാ​​ശ​​പ്പെ​​ട്ടു. നാ​​ല് ജി​​ല്ല​​ക​​ളി​​ലാ​​യി തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ന്ന 130 കോ​​ള​​ജു​​ക​​ളി​​ല്‍ 116 ഇ​​ട​​ത്ത് വി​​ജ​​യി​​ച്ച​​താ​​യി എ​​സ്എ​​ഫ്ഐ അ​​വ​​കാ​​ശ​​പ്പെ​​ട്ടു.​
കോ​​ട്ട​​യം ജി​​ല്ല​​യി​​ല്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ന്ന 38 കോ​​ള​​ജു​​ക​​ളി​​ല്‍ 37 ഇ​​ട​​ത്ത് എ​​സ്എ​​ഫ്ഐ വി​​ജ​​യി​​ച്ച​​താ​​യി നേ​​തൃ​ത്വം അ​​വ​​കാ​​ശ​​പ്പെ​​ട്ടു. ച​​ങ്ങ​​നാ​​ശേ​​രി എ​​സ്ബി കോ​​ള​​ജ് കെ​​എ​​സ്‌​യു​വി​​ല്‍​നി​​ന്ന് തി​​രി​​ച്ചു​​പി​​ടി​​ച്ചു. വൈ​​ക്കം ശ്രീ​​മ​​ഹാ​​ദേ​​വ കോ​​ള​​ജ്, സെ​​ന്‍റ് സേ​​വ്യേ​​ഴ്‌​​സ് കൊ​​ത​​വ​​റ, ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് ഡി​​ബി കോ​​ള​​ജ്, വി​​ശ്വ​​ഭാ​​ര​​തി കോ​​ള​​ജ് ഞീ​​ഴൂ​​ര്‍, കീ​​ഴൂ​​ര്‍ ഡി​​ബി കോ​​ള​​ജ്, ഐ​​എ​​ച്ച്ആ​​ര്‍​ഡി ഞീ​​ഴൂ​​ര്‍, ദേ​​വ​​മാ​​ത കോ​​ള​​ജ് കു​​റ​​വി​​ല​​ങ്ങാ​​ട്, സി​​എ​​സ്ഐ ലോ ​​കോ​​ള​​ജ് കാ​​ണ​​ക്കാ​​രി, എ​​സ്ടി​​എ​​എ​​സ് പു​​ല്ല​​രി​​ക്കു​​ന്ന്, ഏ​​റ്റു​​മാ​​നൂ​​ര​​പ്പ​​ന്‍ കോ​​ള​​ജ്, എ​​സ്എം​​ഇ കോ​​ള​​ജ് ഗാ​​ന്ധി​​ന​​ഗ​​ര്‍, ഐ​​സി​​ജെ പു​​ല്ല​​രി​​ക്കു​​ന്ന്, സെ​​ന്‍റ് തോ​​മ​​സ് പാ​​ലാ, സെ​​ന്‍റ് സ്റ്റീ​​ഫ​​ന്‍​സ് ഉ​​ഴ​​വൂ​​ര്‍, എ​​സ്എ​​ന്‍​പി​​സി പൂ​​ഞ്ഞാ​​ര്‍, എം​​ഇ​​എ​​സ് ഈ​​രാ​​റ്റു​​പേ​​ട്ട, സെ​​ന്‍റ് ജോ​​ര്‍​ജ് അ​​രു​​വി​​ത്തു​​റ, ഹെ​​ന്റി ബേ​​ക്ക​​ര്‍ മേ​​ലു​​കാ​​വ്, എം​​ഇ​​എ​​സ് എ​​രു​​മേ​​ലി, ശ്രീ​​ശ​​ബ​​രീ​​ശ് മു​​രി​​ക്കും​​വ​​യ​​ല്‍, ഷെ​​യ​​ര്‍ മൗ​​ണ്ട് എ​​രു​​മേ​​ലി, ഐ​​എ​​ച്ച്ആ​​ര്‍​ഡി കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, എ​​സ്ഡി കോ​​ള​​ജ് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, എ​​സ്‌വിആ​​ര്‍ എ​​ന്‍​എ​​സ്എ​​സ് വാ​​ഴൂ​​ര്‍, പി​​ജി​​എം കോ​​ളേ​​ജ് ക​​ങ്ങ​​ഴ, എ​​സ്എ​​ന്‍ ചാ​​ന്നാ​​നി​​ക്കാ​​ട്, ഐ​​എ​​ച്ച്ആ​​ര്‍​ഡി പു​​തു​​പ്പ​​ള്ളി, കെ​​ജി പാ​​മ്പാ​​ടി, സെ​​ന്‍റ് മേ​​രീ​​സ് മ​​ണ​​ര്‍​കാ​​ട്, ഗ​​വ​. കോ​​ള​​ജ് നാ​​ട്ട​​കം, സി​​എം​​എ​​സ് കോ​​ള​​ജ് കോ​​ട്ട​​യം, ബ​​സേ​​ലി​​യ​​സ് കോ​​ള​​ജ് കോ​​ട്ട​​യം, എ​​സ്എ​​ന്‍ കു​​മ​​ര​​കം, എ​​ന്‍​എ​​സ്എ​​സ് കോ​​ള​​ജ് ച​​ങ്ങ​​നാ​​ശേ​​രി, എ​​സ്ബി കോ​​ളേ​​ജ് ച​​ങ്ങ​​നാ​​ശേ​​രി, പി​​ആ​​ര്‍​ഡി​​എ​​സ് കോ​​ള​​ജ് ച​​ങ്ങ​​നാ​​ശേ​​രി, അ​​മാ​​ന്‍ കോ​​ള​​ജ് ച​​ങ്ങ​​നാ​​ശേ​​രി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ ഭ​​ര​​ണം നേ​​ടി​​യ​​താ​​യി എ​​സ്എ​​ഫ്‌​​ഐ അ​​വ​​കാ​​ശ​​പ്പെ​​ട്ടു.
ജി​​ല്ല​​യി​​ലെ കോ​​ള​​ജു​​ക​​ളി​​ല്‍ കെ​​എ​​സ്‌​യു ​മു​​ന്നേ​​റ്റം ന​​ട​​ത്തി​​യ​​താ​​യി നേ​​താ​​ക്ക​​ള്‍ അ​​വ​​കാ​​ശ​​പ്പെ​​ട്ടു. മാ​​ന്നാ​​നം കെ​​ഇ കോ​ള​​ജി​​ല്‍ മു​​ഴു​​വ​​ന്‍ സീ​​റ്റി​​ലും വി​​ജ​​യി​​ച്ച് യൂ​​ണി​​യ​​ന്‍ നേ​​ടി.​ നാ​​ട്ട​​കം കോ​​ള​​ജ്, ക​​ണ​​ക്കാ​​രി ലോ ​​കോ​​ള​​ജ് ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ന്‍ സീ​​റ്റി​​ല്‍ കെ​​സ്‌​യു വി​​ജ​​യി​​ച്ചു. 40 കൊ​​ല്ല​​ത്തി​​നു ശേ​​ഷ​​മാ​​ണ് നാ​​ട്ട​​ക​​ത്ത് കെ​​എ​​സ്‌​യു​​വി​​ന് ചെ​​യ​​ര്‍​മാ​​ന്‍ സ്ഥാ​​നം ല​​ഭി​​ക്കു​​ന്ന​​ത് സ​​ബി പീ​​റ്റ​​ര്‍ ചെ​​യ​​ര്‍​മാ​​ന്‍. ക​​ങ്ങ​​ഴ പി​​ജി​​എം കോ​​ള​​ജി​​ല്‍ നി​​സാ​​ര വോ​​ട്ടി​​നാ​​ണ് യൂ​​ണി​​യ​​ന്‍ ഭ​​ര​​ണം ന​​ഷ്‌​ട​​മാ​​യ​​തെ​​ന്നും കെ​​എ​​സ്‌​യു ​നേ​​തൃ​​ത്വം അ​​റി​​യി​​ച്ചു.