ന​വ​ജീ​വ​ൻ തോ​മ​സി​നെ ആ​ദ​രി​ച്ചു
Tuesday, November 29, 2022 11:31 PM IST
കു​മാ​ര​ന​ല്ലൂ​ര്‍: കു​മാ​ര​ന​ല്ലൂ​ര്‍ ദേ​വീ ക്ഷേ​ത്ര ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ല്‍ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ക​നാ​യ ന​വ​ജീ​വ​ന്‍ തോ​മ​സി​നെ ആ​ദ​രി​ച്ചു. ഈ ​വ​ര്‍ഷ​ത്തെ ദേ​വി കാ​ര്‍ത്യാ​യ​നീ പു​ര​സ്‌​കാ​രം ക​ലാ​ശ്രീ കോ​ട്ട​യം വീ​ര​മ​ണി​ക്കു ദേ​വ​സ്വം ഭ​ര​ണാ​ധി​കാ​രി സി.​എ​ന്‍. ശ​ങ്ക​ര​ന്‍ ന​മ്പൂ​തി​രി സ​മ​ര്‍പ്പി​ച്ചു.
സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ത്സ​വ ക​മ്മി​റ്റി ക​ണ്‍വീ​ന​ര്‍ കെ.​എ​സ്. ഓ​മ​ന​ക്കു​ട്ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ബി​ന്‍സി സെ​ബാ​സ്റ്റ്യ​ന്‍, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലി​ജി​ന്‍ ലാ​ല്‍, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ ടി.​ആ​ര്‍. അ​നി​ല്‍കു​മാ​ര്‍, വി​നു ആ​ര്‍. മോ​ഹ​ന്‍, ദി​വ്യാ സു​ജി​ത്ത്, ബി​ജു പാ​റ​യ്ക്ക​ല്‍, എം.​ടി. മോ​ഹ​ന​ന്‍, ഷൈ​നി തോ​മ​സ്, ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗം പി.​എ. ശ​ശി​ധ​ര​ന്‍ നാ​യ​ര്‍, കെ.​ആ​ര്‍. വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ച​ല​ച്ചി​ത്ര​താ​രം മ​നോ​ജ് കെ. ​ജ​യ​ന്‍ ക​ലാ​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു.