സ്വ​ർ​ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന​യെ​ത്തി​യ യു​വാ​വ് നാ​ല​ര​പ്പ​വ​ന്‍റെ മാ​ല​യു​മാ​യി ക​ട​ന്നു
Tuesday, November 29, 2022 11:31 PM IST
പാ​മ്പാ​ടി: സ്വ​ര്‍ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ക​ട​യി​ല്‍ എ​ത്തി​യ യു​വാ​വ് നാ​ല​ര​പ്പ​വ​ന്‍റെ സ്വ​ര്‍ണ​മാ​ല​യു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​നു ഗ​വ​ണ്‍മെ​ന്‍റ് താ​ലൂ​ക്ക് ആ​ശു​പ​ത്രി ജം​ഗ​ഷ​നു സ​മീ​പ​മു​ള്ള ക​യ്യാ​ല​പ്പ​റ​മ്പി​ല്‍ ജ്വ​ല്ല​റി​യി​ലാ​ണ് സം​ഭ​വം. സ്‌​കൂ​ട്ട​റി​ലെ​ത്തി​യ യു​വാ​വ് ക​ട​യി​ല്‍ ക​യ​റി സ്വ​ര്‍ണ​മാ​ല കാ​ണി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
ഈ ​സ​മ​യം മ​റ്റൊ​രാ​ള്‍ക്കു സ്വ​ര്‍ണം കാ​ണി​ച്ചു കൊ​ടു​ത്തു​കൊ​ണ്ടി​രു​ന്ന ക​ട​യു​ട​മ ജ​യ​കു​മാ​ര്‍ യു​വാ​വി​നു കാ​ണാ​ൻ മാ​ല എ​ടു​ത്തു ന​ൽ​കി. ഈ ​മാ​ല​യു​മാ​യി യു​വാ​വ് സ്‌​കൂ​ട്ട​റി​ല്‍ പാ​മ്പാ​ടി ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്നു.
ക​ട​യി​ലെ സി​സി​ടി​വി കാ​മ​റ​യി​ല്‍ മോ​ഷ​ണം വ്യ​ക്ത​മാ​യി കാ​ണാം. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.