കു​ട്ടി​ക​ൾ​ക്കൊ​രു ബാ​ങ്ക്, പേ​ര് ബാ​ങ്ക് ഓ​ഫ് വി​മ​ലാം​ബി​ക
Tuesday, November 29, 2022 11:30 PM IST
പാ​മ്പാ​ടി: വി​മ​ലാം​ബി​ക സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ്‌​കൂ​ളി​ൽ​ത്ത​ന്നെ ബാ​ങ്ക് ഓ​ഫ് വി​മ​ലാം​ബി​ക എ​ന്ന പേ​രി​ൽ ബാ​ങ്ക് ഒ​രു​ക്കി​യ​ത്. ബാ​ങ്കി​ൽ ഉ​പ​യോ​ക്താ​ക്ക​ൾ എ​ത്തു​ന്ന​വ​രെ സ്വീ​ക​രി​ക്കു​ന്ന​തു മു​ത​ൽ ബാ​ങ്ക് അ​ക്കൗ​ണ്ട് തു​ട​ങ്ങു​വാ​നു​ള്ള ഫോം ​ഫി​ൽ ചെ​യ്യു​ന്ന രീ​തി​ക​ൾ, അ​ക്കൗ​ണ്ട് തു​ട​ങ്ങു​ന്ന​തി​നാ​വ​ശ്യ​മാ​യ ഘ​ട്ട​ങ്ങ​ൾ, സ്ലി​പ് എ​ഴു​തു​ക, കാ​ഷ് ഡെ​പ്പോ​സി​റ് ചെ​യ്യു​ക തു​ട​ങ്ങി എ​ടി​എം കാ​ർ​ഡും പി​ൻ ന​മ്പ​രും ഉ​പ​യോ​ഗി​ച്ച് അ​ക്കൗ​ണ്ടി​ലു​ള്ള പ​ണം പി​ൻ​വ​ലി​ക്കു​ന്ന​ത് വ​രെ​യു​ള്ള ഘ​ട്ട​ങ്ങ​ൾ കു​ട്ടി​ക​ളെ ചെ​യ്യി​ച്ചു പ​രി​ശീ​ലി​പ്പി​ച്ച​തും പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ൾ ത​ന്നെ​യാ​ണ്.

മാ​താ​പി​താ​ക്ക​ളു​ടെ​കൂ​ടെ മാ​ത്രം ബാ​ങ്കി​ൽ പോ​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ബാ​ങ്കിം​ഗ് ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചു​ള്ള അ​റി​വു പു​തി​യൊ​രു അ​നു​ഭ​വ​മാ​യി​രു​ന്നു.