തു​റ​വി​യോ​ടെ പ​ങ്കു​വ​യ്ക്കു​ന്ന​വ​രാ​ക​ണം: മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍
Tuesday, November 29, 2022 10:45 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ജീ​വി​ത പ്ര​യാ​സ​ങ്ങ​ളി​ല്‍ നി​സ​ഹാ​യ​രാ​കു​ന്ന സ​ഹോ​ദ​ര​ങ്ങ​ളെ പ​രി​ഗ​ണി​ക്കു​ക​യും അ​വ​ര്‍​ക്കാ​യി ഹൃ​ദ​യം തു​റ​ന്നു പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്യു​ന്ന​വ​രാ​ക​ണം ന​മ്മ​ളോ​രോ​രു​ത്ത​രു​മെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മു​ന്‍ അ​ധ്യ​ക്ഷ​ന്‍ മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍. റെ​യി​ന്‍​ബോ പ​ദ്ധ​തി​യി​ല്‍ ചാ​മം​പ​താ​ലി​ല്‍ നി​ര്‍​മി​ച്ച ര​ണ്ടു​ ഭ​വ​ന​ങ്ങ​ളു​ടെ വെ​ഞ്ച​രി​പ്പ് നി​ര്‍​വ​ഹി​ച്ച് സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു മാ​ർ അ​റ​യ്ക്ക​ൽ. ന​ല്‍​കു​ന്ന​വ​ര്‍​ക്കാ​ണ് സ​മൃദ്ധി​യും സ​മാ​ധാ​ന​വും സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല പ്രോ​വി​ന്‍​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സി​എം​സി സ​ന്യാ​സി​നീ​സ​മൂ​ഹം സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കി നി​ര്‍​മി​ച്ച ര​ണ്ട് ഭ​വ​ന​ങ്ങ​ള്‍​ക്കാ​വ​ശ്യ​മാ​യ സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ല്‍​കി​യ​ത് ചാ​മം​പ​താ​ല്‍ സ്വ​ദേ​ശി സൈ​മ​ണ്‍ കൊ​ച്ചു​പു​ര​യ്ക്ക​ലാ​ണ്. സി​എം​സി സ​ന്യാ​സി​നീ​സ​മൂ​ഹം റെ​യി​ന്‍​ബോ പ​ദ്ധ​തി​യി​ല്‍ മൂ​ന്നു ഭ​വ​ന​ങ്ങ​ളാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. റെ​യി​ന്‍​ബോ പ​ദ്ധ​തി ഭ​വ​ന​ങ്ങ​ളു​ടെ പ്ലാ​ന്‍ ത​യാ​റാ​ക്കി സാ​ങ്കേ​തി​ക സ​ഹാ​യം സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​ത് കൂ​വ​പ്പ​ള്ളി അമ​ല്‍​ജ്യോ​തി കോ​ള​ജ് സി​വി​ല്‍ എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്പാ​ര്‍​ട്ട്‌​മെന്‍റാ​ണ്.
വി​കാ​രി​ജ​ന​റാ​ള്‍ ഫാ. ​ബോ​ബി അ​ല​ക്‌​സ് മ​ണ്ണം​പ്ലാ​ക്ക​ല്‍, ചാ​മം​പ​താ​ല്‍ പ​ള്ളി​വി​കാ​രി ഫാ. ​ആ​ന്‍റ​ണി ചെ​ന്ന​ക്കാ​ട്ടു​കു​ന്നേ​ല്‍, ഫാ. ​തോ​മ​സ് പ​രി​ന്തി​രി​ക്ക​ല്‍, ഫാ. ​സ്റ്റാ​ന്‍​ലി പു​ള്ളോ​ലി​ക്ക​ല്‍, സി​എം​സി കാ​ഞ്ഞി​ര​പ്പ​ള്ളി പ്രൊ​വി​ന്‍​ഷ്യ​ല്‍ സി​സ്റ്റ​ര്‍ എ​ലി​സ​ബ​ത്ത് സാ​ലി, ഫാ. ​ജോ​സ​ഫ് മൈ​ലാ​ടി​യി​ല്‍, ഫാ. ​ജോ​ര്‍​ജ് തെ​രു​വം​കു​ന്നേ​ല്‍, സി​സ്റ്റ​ര്‍ റ്റെ​സി​ന്‍ മ​രി​യ, സൈ​മ​ണ്‍ കൊ​ച്ചു​പു​ര​യ്ക്ക​ല്‍, ഫാ. ​വ​ര്‍​ഗീ​സ് കൊ​ച്ചു​പു​ര​യ്ക്ക​ല്‍, സി​സ്റ്റ​ര്‍ ജോ​സി, സി​സ്റ്റ​ര്‍ പ്ര​സൂ​ന തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.