പ​ള്ളി​ക്ക​ത്തോ​ട് ഫാ​ത്തി​മമാ​താ കു​രി​ശ​ടി കൂ​ദാ​ശ നാ​ളെ
Tuesday, November 29, 2022 10:43 PM IST
പ​ള്ളി​ക്ക​ത്തോ​ട്: അ​രു​വി​ക്കു​ഴി ലൂ​ർ​ദ്മാ​താ പ​ള്ളി​യു​ടെ പ​ള്ളി​ക്ക​ത്തോ​ട് മാ​ർ​ക്ക​റ്റി​ലെ ന​വീ​ക​രി​ച്ച ഫാ​ത്തി​മ മാ​താ കു​രി​ശ​ടി​യു​ടെ കൂ​ദാ​ശ നാ​ളെ ന​ട​ക്കും. വൈ​കു​ന്നേ​രം ആ​റി​നു കു​രി​ശ​ടി​യു​ടെ വെ​ഞ്ച​രി​പ്പ് ഫാ. ​സൈ​ജു തു​രു​ത്തി​യി​ൽ നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന്‌ ജ​പ​മാ​ല, ലദീത്ത്.
ര​ണ്ടു​മു​ത​ൽ ഏ​ഴു​വ​രെ ദി​വ​സ​വും വൈ​കു​ന്നേ​രം ആ​റി​ന് ജ​പ​മാ​ല, ല​ദീ​ഞ്ഞ്. എ​ട്ടി​നു വൈ​കു​ന്നേ​രം 4.30ന് ​അ​രു​വി​ക്കു​ഴി ലൂ​ർ​ദ്മാ​താ പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. ഫാ. ​ആ​ന്‍റ​ണി കാ​ട്ടൂ​പ്പാ​റ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്നു മാ​ർ​ക്ക​റ്റ് കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. 7.15നു ​വ​ച​ന​സ​ന്ദേ​ശം - വി​കാ​രി റ​വ. ഡോ. ​സോ​ണി തെ​ക്കും​മു​റി​യി​ൽ. തുടർന്നു ല​ദീ​ഞ്ഞ്, സ​മാ​പ​ന ആ​ശീ​ർ​വാ​ദം. 8.30ന് ​ആ​കാ​ശ​വി​സ്മ​യം, ഒ​മ്പ​തി​ന് ഗാ​ന​മേ​ള.

ല​ഹ​രി​വി​രു​ദ്ധ സൈ​ക്കി​ള്‍ റാ​ലി

ക​ട​നാ​ട്: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ്, റെ​ഡ് ക്രോ​സ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ന്നു ക​ട​നാ​ട്ടി​ല്‍​നി​ന്നു ല​ഹ​രി​വി​രു​ദ്ധ സൈ​ക്കി​ള്‍ റാ​ലി ന​ട​ത്തും. രാ​വി​ലെ പ​ത്തി​ന് ക​ട​നാ​ട് സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ക​ട​നാ​ട് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ന്‍ വ​ഞ്ചി​ക്ക​ച്ചാ​ലി​ല്‍ റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ രാ​ജു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ബി അ​ഴ​ക​ന്‍​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കൊ​ല്ല​പ്പ​ള്ളി ടൗ​ണ്‍, അ​ന്തീ​നാ​ട് സ്‌​കൂ​ള്‍, ഏ​ഴാ​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ല​ഹ​രി​വി​രു​ദ്ധ തെ​രു​വു​നാ​ട​ക​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും. ഹെ​ഡ്മാ​സ്റ്റ​ര്‍ സ​ജി തോ​മ​സ് നേ​തൃ​ത്വം ന​ല്‍​കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബേ​ബി ക​ട്ട​ക്ക​ല്‍, ജ​യ്‌​സ​ണ്‍ പു​ത്ത​ന്‍​ക​ണ്ടം, ര​തീ​ഷ് കി​ഴ​ക്കേ​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.