അ​ഖി​ല കേ​ര​ള ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ക്വി​സ് മ​ത്സ​രം
Monday, November 28, 2022 11:56 PM IST
ച​​ങ്ങ​​നാ​​ശേ​​രി: റ​​വ. ഡോ. ​​പ്ലാ​​സി​​ഡ് ജെ. ​​പൊ​​ടി​​പ്പാ​​റ​​യു​​ടെ അ​​നു​​സ്മ​​ര​​ണാ​​ര്‍​ഥം പ്ലാ​​സി​​ഡ് സ്‌​​കൂ​ളി​​ല്‍ പേ​​ട്ര​​ന്‍​സ് ഡേ ​​ആ​​ഘോ​​ഷം ഡി​​സം​​ബ​​ര്‍ ഒ​​ന്നി​​ന് രാ​​വി​​ലെ 9.30 ന് ​​ക്രി​​സ്തു​​ജ്യോ​​തി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ന​​ട​​ത്തും.
26-ാമ​​തു അ​​ഖി​​ല കേ​​ര​​ള പ്ലാ​​സി​​ഡ് മെ​​മ്മോ​​റി​​യ​​ല്‍ ക്വി​​സ് മ​​ത്സ​​ര​​ത്തി​​ന്‍റെ​​യും പ്ലാ​​സി​​ഡ് വി​​ദ്യാ​​വി​​ഹാ​​ര്‍ സീ​​നി​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ള്‍ സി​​ല്‍​വ​​ര്‍ ജൂ​​ബി​​ലി മെ​​മ്മോ​​റി​​യ​​ല്‍ ക്വി​​സ് മ​​ത്സ​​ര​​ത്തി​​ന്‍റെ​​യും ഉ​​ദ്ഘാ​​ട​​നം ക്രി​​സ്തു​​ജ്യോ​​തി ഗ്രൂ​​പ്പ് മാ​​നേ​​ജ​​ര്‍ ഫാ. ​​തോ​​മ​​സ് ചൂ​​ള​​പ്പ​​റ​​മ്പി​​ല്‍ സി​​എം​​ഐ നി​​ര്‍​വ​​ഹി​​ക്കും.
പ്ലാ​​സി​​ഡ് വി​​ദ്യാ​​വി​​ഹാ​​ര്‍ പ്രി​​ന്‍​സി​​പ്പ​​ല്‍ റ​​വ. ഫാ. ​​സ്‌​​ക​​റി​​യാ എ​​തി​​രേ​​റ്റ് സി.​​എം.​​ഐ. സ്വാ​​ഗ​​തം ആ​​ശം​​സി​​ക്കും. കേ​​ര​​ള​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍നി​​ന്നു​​ള്ള മു​​പ്പ​​തോ​​ളം വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ല്‍​നി​​ന്നു​​ള്ള വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍
ക്വി​​സ് മ​​ത്സ​​ര​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കും. സ്‌​​പോ​​ട്ട് ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​താ​​ണ്. വി​​ജ​​യി​​ക​​ള്‍​ക്ക് ആ​​ക​​ര്‍​ഷ​​ക​​മാ​​യ കാ​​ഷ് അ​​വാ​​ര്‍​ഡും പു​​ര​​സ്‌​​ക്കാ​​ര​​വും സ​​മ്മാ​​നി​​ക്കും.