പാറേ​ല്‍ പള്ളിയിൽ തി​രു​നാ​ൾ
Monday, November 28, 2022 11:56 PM IST
ച​​ങ്ങ​​നാ​​ശേ​​രി: പാ​​റേ​​ല്‍ മ​​രി​​യ​​ന്‍ തീ​​ര്‍​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ല്‍ പ​​രി​​ശു​​ദ്ധ​​ക​​ന്യ​​കാ​​മ​​റി​​യ​​ത്തി​​ന്‍റെ അ​​മ​​ലോ​​ത്ഭ​​വ തി​​രു​​നാ​​ളാ​​ഘോ​​ഷം ഇ​​ന്നു മു​​ത​​ല്‍ ഡി​​സം​​ബ​​ര്‍ 18വ​​രെ ആ​​ഘോ​​ഷി​​ക്കും. ഇ​​ന്നു മു​​ത​​ല്‍ ഏ​​ഴു​​വ​​രെ തീ​​യ​​തി​​ക​​ളി​​ല്‍ രാ​​വി​​ലെ 5.30, 7.30, 9.30, 11.30, വൈ​​കു​​ന്നേ​​രം അ​​ഞ്ച് എ​​ന്നീ സ​​മ​​യ​​ങ്ങ​​ളി​​ല്‍ വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന​​യും വൈ​​കു​​ന്നേ​​രം നാ​​ലി​​ന് മ​​ധ്യ​​സ്ഥ പ്രാ​​ര്‍​ഥ​​ന, 4.15ന് ​​വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം, ആ​​റി​​ന് ജ​​പ​​മാ​​ല പ്ര​​ദ​​ക്ഷി​​ണം എ​​ന്നി​​വ​​യും ഉ​​ണ്ടാ​​യി​​രി​​ക്കും. വി​​വി​​ധ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ വി​​വി​​ധ ഇ​​ട​​വ​​ക​​ക​​ളി​​ല്‍നി​​ന്നു​​ള്ള തീ​​ര്‍​ഥാ​​ട​​ക​​ര്‍ എ​​ത്തി​​ച്ചേ​​രും. തി​രു​നാ​ളി​ന് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി അ​​തി​​രൂ​​പ​​താ വി​​കാ​​രി​​ജ​​ന​​റാ​​ളും തീ​​ര്‍​ഥാ​​ട​​ന​​കേ​​ന്ദ്രം റെ​​ക്ട​​റു​​മാ​​യ മോ​​ണ്‍.​​ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ല്‍ അ​​തി​​രൂ​​പ​​താ പ്രൊ​​ക്യു​​റേ​​റ്റ​​ര്‍ ഫാ.​ ​ചെ​​റി​​യാ​​ന്‍ കാ​​രി​​ക്കൊ​​മ്പി​​ല്‍, വി​​കാ​​രി ഫാ.​ ​ജേ​​ക്ക​​ബ് വാ​​രി​​ക്കാ​​ട്ട് എ​​ന്നി​​വ​​ര്‍ അ​​റി​​യി​​ച്ചു. ഒ​​ന്നി​​ന് വൈ​​കു​​ന്നേ​​രം നാ​​ലി​​ന് മോ​​ണ്‍.​ ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ല്‍ കൊ​​ടി​​യേ​​റ്റ് ക​​ര്‍​മം നി​​ര്‍​വ​​ഹി​​ക്കും. ഏ​​ഴി​​ന് രാ​​വി​​ലെ 5.15ന് ​​തി​​രു​​സ്വ​​രൂ​​പം എ​​ഴു​​ന്ന​​ള്ളി​​ച്ചു​വ​​യ്ക്കും. വൈ​​കു​​ന്നേ​​രം ആ​​റി​​ന് കു​​രി​​ശ​​ടി​​യി​​ലേ​​ക്ക് പ്ര​​ദ​​ക്ഷി​​ണം. ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം സ​​ന്ദേ​​ശം ന​​ല്‍​കും.
എ​​ട്ടി​​ന് അ​​മ​​ലോ​​ത്ഭ​വ തി​​രു​​നാ​​ള്‍ ആ​​ഘോ​​ഷി​​ക്കും. രാ​​വി​​ലെ 5.30ന് ​​അ​​തി​​രൂ​​പ​​താ സ​​ഹാ​​യ​​മെ​​ത്രാ​​ന്‍ മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍, 7.15ന് ​​ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം, 9.30ന് ​​തി​​രു​​നാ​​ള്‍ റാ​​സ ഫാ.​​ജേ​​ക്ക​​ബ് ന​​ടു​​വി​​ലേ​​ക്ക​​ളം, ഫാ.​​തോ​​മ​​സ് മു​​ട്ടേ​​ല്‍ സ​​ന്ദേ​​ശം ന​​ല്‍​കും.12​ന് ​ഇ​​ട​​വ​​ക​​ക്കാ​​രാ​​യ വൈ​​ദി​​ക​​ര്‍ ഫാ.​ ​മാ​​ത്യു പു​​ത്ത​​ന​​ങ്ങാ​​ടി​​യു​​ടെ കാ​​ര്‍​മി​​ക​​ത്വ​​ത്തി​​ലും ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​മോ​​ണ്‍.​ ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ല്‍, 4.30ന് ​​മോ​​ണ്‍.​ ജ​​യിം​​സ് പാ​​ല​​യ്ക്ക​​ല്‍ എ​​ന്നി​​വ​​ര്‍ വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ക്കും. വൈ​​കു​​ന്നേ​​രം ആ​​റി​​ന് കു​​രി​​ശും​​മൂ​​ട് ക​​വ​​ല​​യി​​ലേ​​ക്ക് പ്ര​​ദ​​ക്ഷി​​ണം. 18ന് ​കൊ​​ടി​​യി​​റ​​ക്ക് തി​​രു​​നാ​​ള്‍.
തി​​രു​​നാ​​ള്‍ ദി​​ന​​ങ്ങ​​ളി​​ല്‍ ഫാ. ​​ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ല്‍, ഫാ. ​​ജോ​​ര്‍​ജ് കു​​ടി​​ലി​​ല്‍, റ​​വ. ഡോ. ​​മാ​​ണി പു​​തി​​യി​​ടം, ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ ചാ​​മ​​ക്കാ​​ല, ഫാ. ​​ഡൊ​​മി​​നി​​ക് മു​​രി​​യ​​ന്‍​കാ​​വു​​ങ്ക​​ല്‍, ഫാ. ​​ജോ​​സ​​ഫ് ഈ​​റ്റോ​​ലി​​ല്‍, ഫാ. ​​ജോ​​സ​​ഫ് മു​​ല്ല​​ക്ക​​രി, ഫാ.​​ജോ​​സ് കൊ​​ച്ചു​​പ​​റ​​മ്പി​​ല്‍, റ​​വ. ഡോ. ​​ചെ​​റി​​യാ​​ന്‍ ക​​റു​​ക​​പ്പ​​റ​​മ്പി​​ല്‍ എ​​ന്നി​​വ​​ര്‍ വ​​ച​​ന പ്ര​​ഘോ​​ഷ​​ണം ന​​ട​​ത്തും.