ഉ​ഴ​വൂ​ര്‍ ബ്ലോ​ക്ക് ക്ഷീ​ര​സം​ഗ​മം രാ​മ​പു​ര​ത്ത് ഇന്നും നാളെയും
Monday, November 28, 2022 10:31 PM IST
രാ​മ​പു​രം: ക്ഷീ​ര​വി​ക​സ​ന​വ​കു​പ്പ് വാ​ര്‍​ഷി​ക​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഉ​ഴ​വൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ബ്ലോ​ക്കി​ലെ മു​ഴു​വ​ന്‍ ക്ഷീ​ര​സം​ഘ​ങ്ങ​ളു​ടെ​യും രാ​മ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഉ​ഴ​വൂ​ര്‍ ബ്ലോ​ക്ക് ക്ഷീ​ര​സം​ഗ​മം ഇ​ന്നും നാ​ളെ​യും ന​ട​ക്കും. കാ​രാ​ടി​യി​ല്‍ ഫാം ​ഫോ​ഡ​ര്‍ അ​ങ്ക​ണ​ത്തി​ല്‍ ന​ട​ക്കു​ന്ന യോ​ഗം മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ പു​ളി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ര്‍​മാ​ണ പ​രി​ശീ​ല​നം തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ, രാ​മ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​നി സ​ന്തോ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.
സം​ഗ​മ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ഇ​ന​ത്തി​ല്‍​പ്പെ​ട്ട പു​ല്ലി​ന​ങ്ങ​ള്‍, ചോ​ളം, മ​ണി​ചോ​ളം, ഗോ​ത​മ്പ്, നെ​ല്ല്, ഉ​ഴു​ന്ന്, ചെ​റു​പ​യ​ര്‍, വ​ന്‍​പ​യ​റു​ക​ള്‍, എ​ള്ള്, കു​റു​മ്പു​ല്ല്, പ​ച്ച​ക്ക​റി​ക​ള്‍ എ​ന്നി​വ ഉ​ള്‍​ക്കൊ​ള്ളി​ച്ചു​ള്ള കൃ​ഷി​യു​ടെ എ​ക്സി​ബി​ഷ​ന്‍ ന​ട​ക്കും. ബ്ലോ​ക്കി​ലെ ദ​രി​ദ്ര​നാ​യ ഒ​രു ക​ര്‍​ഷ​ക​ന് സൗ​ജ​ന്യ​മാ​യി ഒ​രു പ​ശു​വി​നെ​യും സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ല്‍​കും.