ടിആ​ർ ആ​ൻ​ഡ് ടി ​എ​സ്റ്റേ​റ്റി​ൽ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കു​നേ​രെ വീ​ണ്ടും അ​ജ്ഞാ​ത​ജീ​വി ആ​ക്ര​മ​ണം
Monday, November 28, 2022 10:16 PM IST
മു​ണ്ട​ക്ക​യം ഈ​സ്റ്റ്: പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്തി​ലെ ടി​ആ​ർ ആ​ൻഡ് ടി ​എ​സ്റ്റേ​റ്റി​ൽ വീ​ണ്ടും അജ്ഞാ​ത​ജീ​വി​യു​ടെ ആ​ക്ര​മ​ണം. പു​ലി​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​മ്പോ​ഴും സ്ഥി​രീ​ക​രി​ക്കു​വാ​ൻ വ​നം വ​കു​പ്പ് ത​യാ​റാ​കു​ന്നി​ല്ല.
ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി മേ​ഖ​ല വ​ന്യ​ജീ​വി ആ​ക്ര​മ​ണ ഭീ​തി​യി​ലാ​ണ്. വ്യാ​പ​ക​മാ​യി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ അ​ജ്ഞാ​ത ജീ​വി ആ​ക്ര​മി​ച്ച​തോ​ടെ പു​ലി​യാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ൽ വ​നം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വം മു​ന്പ് പു​ലി​യെ പി​ടി​കൂ​ടു​വാ​ൻ കൂ​ട് സ്ഥാ​പി​ച്ചെ​ങ്കി​ലും യാ​തൊ​രു പ്ര​യോ​ജ​ന​വു​മു​ണ്ടാ​യി​ല്ല.
കു​പ്പ​ക്ക​യം ത്രി​ണ​പ​ടി​ക്ക​ൽ പ്ര​സാ​ദി​ന്‍റെ പ​ശു​വി​നെ​യാ​ണ് അ​ജ്ഞാ​ത​ജീ​വി ആ​ക്ര​മി​ച്ച​ത്. പു​ലി​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന ആ​ക്ര​മ​ണ​ത്തി​ൽ പ​ശു​വി​ന്‍റെ പു​റ​ത്ത് ആ​ഴ​ത്തി​ലു​ള്ള മു​റി​വേ​റ്റി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് മു​റി​വേ​റ്റ നി​ല​യി​ൽ പ​ശു​വി​നെ ക​ണ്ട​ത്. ഇ​ന്ന​ലെ തോ​ട്ട​ത്തി​ൽ അ​ഴി​ച്ചു​വി​ട്ടു വ​ള​ർ​ത്തു​ന്ന പ​ശു​വി​നെ അ​ജ്ഞാ​ത ജീ​വി ഭ​ക്ഷി​ച്ച​തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളും ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി അ​ജ്ഞാ​ത​ജീ​വി​യു​ടെ ആ​ക്ര​മ​ണം ഇ​ല്ലാ​തി​രു​ന്ന മേ​ഖ​ല​യി​ൽ വീ​ണ്ടും വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്കു​നേ​രെ ആ​ക്ര​മ​ണം വ​ർ​ധി​ച്ച​ത് തൊ​ഴി​ലാ​ളി​ക​ളി​ൽ ആ​ശ​ങ്ക വ​ർ​ദ്ധി​ച്ചി​ട്ടു​ണ്ട്.
ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക് മു​മ്പ് എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ല​യ​ങ്ങ​ൾ​ക്ക് തൊ​ട്ടു സ​മീ​പം​വ​രെ കാ​ട്ടാ​ന​ക​ൾ കൂ​ട്ട​മാ​യി എ​ത്തി​യ​ത് വ​ലി​യ ഭീ​തി സൃ​ഷ്ടി​ച്ചി​രു​ന്നു. നാ​ട്ടു​കാ​രു​ടെ​യും വ​നം​വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​ന​ക​ളെ തു​ര​ത്തി ഒ​രാ​ഴ്ച്ച ക​ഴി​യും​മു​മ്പാ​ണ് വീ​ണ്ടും വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്കു​നേ​രെ അ​ജ്ഞാ​ത ജീ​വി ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്ന​ത്.
ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ട​യി​ൽ അ​ന്പ​തി​ല​ധി​കം വ​ള​ർ​ത്ത് മൃ​ഗ​ങ്ങ​ളെ​യാ​ണ് അ​ജ്ഞാ​ത​ജീ​വി ആ​ക്ര​മി​ച്ചു കൊ​ന്ന​ത്. ഇ​തോ​ടെ ത​ങ്ങ​ളു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗം​ത​ന്നെ ഇ​ല്ലാ​താ​യ സ്ഥി​തി​യി​ലാ​ണ് തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ.