ക​ളി​മു​റ്റം കി​ഡ്സ് പാ​ർ​ക്ക് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Monday, November 28, 2022 10:16 PM IST
ചി​റ​ക്ക​ട​വ്: മ​ന്ദി​രം എ​സ്പി​വി എ​ൻ​എ​സ്എ​സ് യു​പി സ്‌​കൂ​ളി​ൽ ക​ളി​മു​റ്റം എ​ന്ന പേ​രി​ൽ കി​ഡ്സ് പാ​ർ​ക്കൊ​രു​ങ്ങി. മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും അ​ധ്യാ​പ​ക​രു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ലാ​ണ് ഏ​ഴു​ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് പ​ത്തി​ലേ​റെ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി പാ​ർ​ക്ക് ത​യാ​റാ​ക്കി​യ​തെ​ന്ന് മാ​നേ​ജ​ർ കെ.​ആ​ർ. സു​രേ​ഷ് ബാ​ബു, പ്ര​ഥ​മാ​ധ്യാ​പ​ക​ൻ ബി. ​കൃ​ഷ്ണ​കു​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി. ​അ​ശോ​ക് കു​മാ​ർ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​ബി സ​ജി​ത് എ​ന്നി​വ​ർ പ​റ​ഞ്ഞു.
പാ​ർ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10ന് ​ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജ് നി​ർ​വ​ഹി​ക്കും. എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ജി​ല്ലാ​ പ​ഞ്ചാ​യ​ത്തം​ഗം ടി.​എ​ൻ. ഗി​രീ​ഷ്‌​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പി.​എ​ച്ച്. ഷൈ​ല​ജ, എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി പി.​ജി. ജ​യ​ച​ന്ദ്ര​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബി. ​ര​വീ​ന്ദ്ര​ൻ നാ​യ​ർ, വാ​ർ​ഡം​ഗം ഉ​ഷ ശ്രീ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.