എ​സി റോ​ഡ് ന​വീ​ക​ര​ണം 60% പൂ​ര്‍​ത്തി​യാ​യി
Monday, November 28, 2022 12:18 AM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി (എ​സി) റോ​ഡി​ന്‍റെ ന​വീ​ക​ര​ണ ജോ​ലി​ക​ള്‍ ഇ​തു​വ​രെ പൂ​ർ​ത്തി​യാ​യ​ത് 60 ശ​ത​മാ​ന​മെ​ന്ന് അ​ധി​കൃ​ത​ർ. 649.76 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് എ​സി റോ​ഡ് പു​ന​ര്‍​നി​ര്‍​മി​ക്കു​ന്ന​ത്. പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ ഒ​ന്നാം മ​ന്ത്രി​സ​ഭ​യു​ടെ കാ​ല​ത്ത് അ​ന്ന​ത്തെ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ മു​ന്‍​കൈ​യെ​ടു​ത്താ​ണ് 2020 ഡി​സം​ബ​റി​ല്‍ റോ​ഡി​ന്‍റെ നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്. 2023 ന​വം​ബ​റോ​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യം. സ​ര്‍​ക്കാ​രി​ന്‍റെ മു​ന്‍​ഗ​ണ​നാ പ​ദ്ധ​തി​ക​ളി​ല്‍ ഒ​ന്നാ​യി ഇ​തി​നെ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​ഞ്ചു
മേ​ൽ​പ്പാ​ല​ങ്ങ​ൾ
പ്ര​ള​യ​ത്തെ അ​തി​ജീ​വി​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് റോ​ഡ് പു​ന​ര്‍​നി​ര്‍​മി​ക്കു​ന്ന​ത്. അ​ഞ്ചു മേ​ല്‍​പ്പാ​ല​ങ്ങ​ള്‍, നാ​ലു വ​ലി​യ പാ​ല​ങ്ങ​ള്‍, പ​തി​ന്നാ​ല് ചെ​റു​പാ​ല​ങ്ങ​ള്‍, മൂ​ന്നു കോ​സ്‌​വേ​ക​ള്‍, ന​ട​പ്പാ​ത​ക​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെടെ സെ​മി എ​ലി​വേ​റ്റ​ഡ് ഹൈ​വേ ആ​യാ​ണ് റോ​ഡി​ന്‍റെ ന​വീ​ക​ര​ണം. 
മേ​ല്‍​പ്പാ​ല​ങ്ങ​ളി​ല്‍ ന​സ്ര​ത്, ജ്യോ​തി ജം​ഗ്ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ 95 ശ​ത​മാ​ന​വും പൂ​ര്‍​ത്തി​യാ​യി. മ​ങ്കൊ​മ്പി​ല്‍ 81 ശ​ത​മാ​ന​വും ഒ​ന്നാം​ക​ര​യി​ല്‍ 72 ശ​ത​മാ​ന​വും പ​ണ്ടാ​ര​ക്കാ​ള​ത്ത് 56 ശ​ത​മാ​ന​വും പൂ​ര്‍​ത്തി​യാ​യി. ആ​കെ നി​ര്‍​മി​ക്കു​ന്ന 14 ചെ​റി​യ പാ​ല​ങ്ങ​ളി​ല്‍ ഒ​ന്‍​പ​തെ​ണ്ണ​വും 65 ക​ള്‍​വെ​ര്‍​ട്ടു​ക​ളി​ല്‍ 57 എ​ണ്ണ​വും നി​ര്‍​മി​ച്ചു​ക​ഴി​ഞ്ഞു.  

മു​ട്ടാ​റി​ൽ ഭൂ​മി
ഏ​റ്റെ​ടു​ക്ക​ൽ
കി​ട​ങ്ങ​റ, നെ​ടു​മു​ടി, പ​ള്ളാ​ത്തു​രു​ത്തി, മു​ട്ടാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വ​ലി​യ പാ​ല​ങ്ങ​ളും നി​ര്‍​മി​ക്കു​ന്നു​ണ്ട്. കി​ട​ങ്ങ​റ, നെ​ടു​മു​ടി പാ​ല​ങ്ങ​ളു​ടെ നി​ര്‍​മാ​ണം 95 ശ​ത​മാ​നം പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. പ​ള്ളാ​ത്തു​രു​ത്തി​യി​ല്‍ പാ​ലം നി​ര്‍​മി​ക്കാ​നു​ള്ള സി​ഒ​എ​സ് സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. മു​ട്ടാ​ര്‍ പാ​ലം നി​ര്‍​മി​ക്കാ​നു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മൂ​ന്നു ലെ​യ​റു​ക​ളി​ലാ​യാ​ണ് ടാ​റിം​ഗ് ന​ട​ത്തു​ന്ന​ത്. നി​ല​വി​ല്‍ എ​ട്ട​ര കി​ലോ​മീ​റ്റ​ര്‍ ഭാ​ഗ​ത്ത് ആ​ദ്യ ലെ​യ​ര്‍ ടാ​റിം​ഗ് ന​ട​ത്തി. 12 കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തു മെ​റ്റ​ലിം​ഗും പൂ​ര്‍​ത്തി​യാ​ക്കി.
13 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ ഇ​രു​വ​ശ​ങ്ങ​ളി​ലെ ഓ​ട​ക​ളു​ടെ​യും ഡ​ക്ടു​ക​ളു​ടെ​യും നി​ര്‍​മാ​ണ​വും ഇ​തി​നു മു​ക​ളി​ലൂ​ടെ ഒ​ന്ന​ര മീ​റ്റ​ര്‍ വീ​തി​യു​ള്ള ന​ട​പ്പാ​ത​യു​ടെ നി​ര്‍​മാ​ണ​വും പൂ​ര്‍​ത്തി​യാ​യി. കെ​എ​സ്ടി​പി​ക്കു നി​ര്‍​മാ​ണ ചു​മ​ത​ല​യു​ള്ള റോ​ഡി​ന്‍റെ ക​രാ​ര്‍ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത് ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യാ​ണ്.