മാ​​​ട​​​പ്പ​​​ള്ളി ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തി​​​ല്‍ ജ​​​ന​​​കീ​​​യ കൃ​​​ഷി പ​​​ദ്ധ​​​തി​​​ക്കു തു​​​ട​​​ക്കം
Sunday, November 27, 2022 4:35 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: സം​​​സ്ഥാ​​​ന കാ​​​ര്‍ഷി​​​ക വി​​​ക​​​സ​​​ന ക​​​ര്‍ഷ​​​ക ക്ഷേ​​​മ വ​​​കു​​​പ്പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ മാ​​​ട​​​പ്പ​​​ള്ളി ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് കാ​​​ര്യാ​​​ല​​​യ​​​ത്തോ​​​ട് ചേ​​​ര്‍ന്ന് ആ​​​രം​​​ഭി​​​ച്ച അ​​​ഗ്രോ സ​​​ര്‍വീ​​​സ് സെ​​ന്‍റ​​​റും ഞ​​​ങ്ങ​​​ളും കൃ​​​ഷി​​​യി​​​ലേ​​​ക്ക് പ​​​ദ്ധ​​​തി​​​യും ആ​​​രം​​​ഭി​​​ച്ചു.
സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​ര്‍ മാ​​​ട​​​പ്പ​​​ള്ളി ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തി​​​ന് അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്ന അ​​​ഗ്രോ സ​​​ര്‍വീ​​​സ് സെ​​ന്‍റ​​​ര്‍ നാ​​​ളു​​​ക​​​ളാ​​​യി വാ​​​ഴ​​​പ്പ​​​ള്ളി കൃ​​​ഷി​​​ഭ​​​വ​​​ന്‍ കേ​​​ന്ദ്ര​​​മാ​​​ക്കി​​​യാ​​​ണ് പ്ര​​​വ​​​ര്‍ത്തി​​​ച്ചി​​​രു​​​ന്ന​​​ത്. കാ​​​ര്‍ഷി​​​ക ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ സൂ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നും ഓ​​​ഫീ​​​സി​​​നും മ​​​തി​​​യാ​​​യ സ്ഥ​​​ലം ഇ​​​ല്ലാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ല്‍ അ​​​ഗ്രോ സെ​​​ന്‍റ​​​റി​​​ന്‍റെ പ്ര​​​വ​​​ര്‍ത്ത​​​നം മ​​​ന്ദീ​​​ഭ​​​വി​​​ച്ചി​​​രു​​​ന്നു.
ഈ ​​​കാ​​​ര്‍ഷി​​​ക കേ​​​ന്ദ്രം ക​​​ര്‍ഷ​​​ക​​​ര്‍ക്ക് ഉ​​​പ​​​കാ​​​ര​​​പ്പെ​​​ടു​​​ന്ന രീ​​​തി​​​യി​​​ല്‍ ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് ഓ​​​ഫീ​​​സി​​​നോ​​​ട് ചേ​​​ര്‍ന്നാ​​​ണ് പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. ആവശ്യമായ സ്ഥലം ബ്ലോക്ക് പഞ്ചായത്ത് വിട്ടു നൽകി. പദ്ധതികളുടെ ഉ​​​ദ്ഘാ​​​ട​​​നം ജോ​​​ബ് മൈ​​​ക്കി​​​ള്‍ എം​​​എ​​​ല്‍എ നി​​​ര്‍വ​​​ഹി​​​ച്ചു.
സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രി​​ന്‍റെ നി​​​ര്‍ദേ​​ശ​​​പ്ര​​​കാ​​​രം മാ​​​ട​​​പ്പ​​​ള്ളി ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള അ​​​ഞ്ച് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലെ 97 വാ​​​ര്‍ഡു​​​ക​​​ളി​​​ലാ​​​ണ് ഞ​​​ങ്ങ​​​ളും കൃ​​​ഷി​​​യി​​​ലേ​​​ക്ക് എ​​​ന്ന പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്. വ​​​നി​​​താ കൃ​​​ഷി​​കൂ​​​ട്ട​​​ങ്ങ​​​ള്‍ക്ക് പ​​​ച്ച​​​ക്ക​​​റി തൈ​​​ക​​​ള്‍, വ​​​ളം, തെ​​​ങ്ങി​​​ന്‍ തൈ, ​​​കു​​​മ്മാ​​​യം എ​​​ന്നി​​​വ പ​​​ദ്ധ​​​തി പ്ര​​​കാ​​​രം വി​​​ത​​​ര​​​ണം ചെ​​​യ്യും.
\
ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​ന്‍റ് എ​​​ന്‍. രാ​​​ജു അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സു​​​നി​​​ത സു​​​രേ​​​ഷ്, വി​​​ക​​​സ​​​ന സ്റ്റാ​​​ന്‍ഡിം​​​ഗ് ക​​​മ്മി​​​റ്റി ചെ​​​യ​​​ര്‍മാ​​​ന്‍ വി​​​നു ജോ​​​ബ്, തൃ​​​ക്കൊ​​​ടി​​​ത്താ​​​നം പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​എ​​​ന്‍. സു​​​വ​​​ര്‍ണ കു​​​മാ​​​രി, ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തം​​​ഗ​​​ങ്ങ​​ൾ, വാ​​​ര്‍ഡ് മെം​​ബ​​​ര്‍ ബ്ലോ​​​ക്ക് സെ​​​ക്ര​​​ട്ട​​​റി ഷാ​​​ജി ജേ​​​ക്ക​​​ബ്, അ​​​ഗ്രി​​​ക​​​ള്‍ച്ച​​​ര്‍ ഓ​​​ഫീ​​​സ​​​ര്‍ ടി. ​​​ജ്യോ​​​തി, കൃ​​​ഷി അ​​​സി​​​സ്റ്റ​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​നീ​​​ന സൂ​​​സ​​​ന്‍ സ​​​ഖ​​​റി​​​യ മുതലായവ​​​ര്‍ പ്രസം​​​ഗിച്ചു.