കേ​​​ര​​​ളോ​​​ത്സ​​​വ​​​ത്തി​​​ന് തു​​​ട​​​ക്ക​​​മാ​​​യി
Sunday, November 27, 2022 4:35 AM IST
ടി​​​വി പു​​​രം: ടി ​​​വി പു​​​രം പ​​​ഞ്ചാ​​​യ​​​ത്തി​​​ന്‍റെ​​​യും യു​​​വ​​​ജ​​​ന​​​ക്ഷേ​​​മ ബോ​​​ർ​​​ഡി​​​ന്‍റെ​​​യും സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന കേ​​​ര​​​ളോ​​​ത്സ​​​വ​​​ത്തി​​​നു തു​​​ട​​​ക്ക​​​മാ​​​യി.
ടി​​​വി പു​​​രം മു​​​ത്തേ​​​ട​​​ത്തു​​​കാ​​​വ് അ​​​മ​​​ല പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ൽ ടി​​വി പു​​​രം പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ക​​​വി​​​താ റെ​​​ജി ഫു​​​ട്ബോ​​​ൾ മ​​​ത്സ​​​രം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത​​​തോ​​​ടെ മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ക്ക് തു​​​ട​​​ക്ക​​​മാ​​​യി. ടി​​​വി പു​​​രം പ​​​ഞ്ചാ​​​യ​​​ത്ത് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​എ. ത​​​ങ്ക​​​ച്ച​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച യോ​​​ഗ​​​ത്തി​​​ൽ പ​​​ഞ്ചാ​​​യ​​​ത്ത് സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മ​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ​​​മാ​​​രാ​​​യ വി.​​​കെ ശ്രീ​​​കു​​​മാ​​​ർ , ദീ​​​പ ബി​​​ജു, പ​​​ഞ്ചാ​​​യ​​​ത്ത് അം​​​ഗ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സം​​​ബ​​​ന്ധി​​​ച്ചു.

ഇ​​​ന്ന് രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​ന് ടി​​വി പു​​​രം സ​​​ര​​​സ്വ​​​തി ക്ഷേ​​​ത്ര കു​​​ള​​​ത്തി​​​ൽ നീ​​​ന്ത​​​ൽ​​മ​​​ത്സ​​​രം, 10ന് ​​​ചെ​​​മ്മ​​​ന​​​ത്തു​​ക​​​ര ഗ്രൗ​​​ണ്ടി​​​ൽ വ​​​ടം​​വ​​​ലി മ​​ത്സ​​​രം. ടി ​​​വി പു​​​രം വ​​​യോ​​​ജ​​​ന വി​​​ശ്ര​​​മ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ രാ​​​വി​​​ലെ 10.30 ന് ​​​ക​​​ലാ​​​മ​​​ത്സ​​​ര​​​ങ്ങ​​​ളും ന​​​ട​​​ക്കും. ഉ​​​ച്ച​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് ടി​​വി പു​​​രം വ​​​യോ​​​ജ​​​ന വി​​​ശ്ര​​​മ കേ​​​ന്ദ്ര​​​ത്തി​​​ൽ സാം​​​സ്കാ​​​രി​​​ക സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കും.

പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ക​​​വി​​​താ റെ​​​ജി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം സി.​​​കെ. ആ​​​ശ എം​​എ​​​ൽ​​എ ​ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. യോ​​​ഗ​​​ത്തി​​​ൽ വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് ഉ​​​പ​​​ഹാ​​​ര സ​​​മ​​​ർ​​​പ്പ​​​ണം ന​​​ട​​​ത്തും.