മ​​ണ്ണാ​​റ​​പ്പാ​​റ സെ​​ന്‍റ് സേ​​വ്യേ​​ഴ്‌​​സ് പ​​ള്ളി വി​​ശ്വാ​​സ പ്ര​​ഖ്യാ​​പ​​ന റാ​​ലി
Sunday, November 27, 2022 4:35 AM IST
കു​​​​റു​​​​പ്പ​​​​ന്ത​​​​റ: മാ​​​​ര്‍തോ​​​​മ്മാ ശ്ലീ​​​​ഹാ​​​​യു​​​​ടെ ഭാ​​​​ര​​​​ത​​​​പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ന്‍റെ 1950-ാമ​​​​ത് വാ​​​​ര്‍ഷി​​​​ക​​​​വും മ​​​​ണ്ണാ​​​​റ​​​​പ്പാ​​​​റ സെ​​​​ന്‍റ് സേ​​​​വ്യേ​​​​ഴ്‌​​​​സ് ദൈ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ 150 -ാം വാ​​​​ര്‍ഷി​​​​ക​​​​വും ചെ​​​​റു​​​​പു​​​​ഷ്പ മി​​​​ഷ​​​​ന്‍ലീ​​​​ഗി​​​​ന്‍റെ 75 -ാം വാ​​​​ര്‍ഷി​​​​ക​​​​വും മ​​​​ണ്ണാ​​​​റ​​​​പ്പാ​​​​റ സെ​​​​ന്‍റ് സേ​​​​വ്യേ​​​​ഴ്‌​​​​സ് പ​​​​ള്ളി​​​​യി​​​​ല്‍ വി​​​​വി​​​​ധ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളോ​​​​ടെ ആ​​​​ഘോ​​​​ഷി​​​​ച്ചു. ഇ​​​​തോ​​​​ടു​​​​നു​​​​ബ​​​​ന്ധി​​​​ച്ചു വി​​​​ശ്വാ​​​​സ പ്ര​​​​ഖ്യാ​​​​പ​​​​ന റാ​​​​ലി​​​​യും ന​​​​ട​​​​ത്തി.

പ​​​​ള്ളി​​​​യ​​​​ങ്ക​​​​ണ​​​​ത്തി​​​​ല്‍നി​​​​ന്നു​​​​മാ​​​​രം​​​​ഭി​​​​ച്ച റാ​​​​ലി വി​​​​കാ​​​​രി ഫാ. ​​​​ഏ​​​​ബ്ര​​​​ഹാം കു​​​​പ്പ​​​​പു​​​​ഴ​​​​യ്ക്ക​​​​ല്‍ ഫ്‌​​​​ളാ​​​​ഗ് ഓ​​​​ഫ് ചെ​​​​യ്തു. സെ​​​​ന്‍റ് സേ​​​​വ്യേ​​​​ഴ്‌​​​​സ് സ​​​​ണ്‍ഡേ സ്‌​​​​കൂ​​​​ളി​​​​ലെ കു​​​​ട്ടി​​​​ക​​​​ള്‍ അ​​​​ഞ്ച് ഗ്രൂ​​​​പ്പു​​​​ക​​​​ളാ​​​​യും കു​​​​ടും​​​​ബ കൂ​​​​ട്ടാ​​​​യ്മ അം​​​​ഗ​​​​ങ്ങ​​​​ള്‍ 38 ഗ്രൂ​​​​പ്പു​​​​ക​​​​ളി​​​​ലാ​​​​യും റാ​​​​ലി​​​​യി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

തു​​​​ട​​​​ര്‍ന്ന് മ​​​​ണ്ണാ​​​​റ​​​​പ്പാ​​​​റ​​​​യു​​​​ടെ പ്ര​​​​ദ​​​​ക്ഷി​​​​ണ ന​​​​ഗ​​​​റി​​​​ല്‍ റാ​​​​ലി സ​​​​മാ​​​​പി​​​​ച്ചു. വി​​​​കാ​​​​രി​​​​ക്കൊ​​​​പ്പം ഫാ. ​​​​മൈ​​​​ക്കി​​​​ള്‍ ചാ​​​​ത്തം​​​​കു​​​​ന്നേ​​​​ല്‍, ഫാ. ​​​​ജോ​​​​സ​​​​ഫ് തെ​​​​രു​​​​വി​​​​ല്‍, ഫാ. ​​​​തോ​​​​മ​​​​സ് വ​​​​ലി​​​​യ​​​​വീ​​​​ട്ടി​​​​ല്‍, സി​​​​സ്റ്റ​​​​ര്‍ അ​​​​നി​​​​ത മ​​​​രി​​​​യ സി​​​​എം​​​​സി, പി.​​​​ജെ. ജോ​​​​ര്‍ജ് പ​​​​ഴ​​​​ഞ്ചി​​​​റ​​​​യി​​​​ല്‍ എ​​​​ന്നി​​​​വ​​​​ര്‍ റാ​​​​ലി​​​​ക്കു നേ​​​​തൃ​​​​ത്വം ന​​​​ല്‍കി. റാ​​​​ലി​​​​യെ​​ത്തു​​​​ട​​​​ര്‍ന്നു പ്ര​​​​ദ​​​​ക്ഷി​​​​ണ ന​​​​ഗ​​​​റി​​​​ല്‍ ന​​​​ട​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ ഫാ. ​​​​ഏ​​​​ബ്രാ​​​​ഹം കൂ​​​​പ്പ​​​​പു​​​​ഴ​​​​യ്ക്ക​​​​ല്‍ സ​​​​ന്ദേ​​​​ശം ന​​​​ല്‍കി.