കെ​ഇ ട്രോ​ഫി വോ​ളി​ബോ​ൾ: ചേ​ർ​ത്ത​ല, പേ​രാ​മം​ഗ​ലം സ്കൂ​ളു​ക​ൾ സെ​മി​യി​ൽ
Sunday, November 27, 2022 4:35 AM IST
മാ​ന്നാ​നം: കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് ട്രോ​ഫി അ​ഖി​ല കേ​ര​ള ഇ​ന്‍റ​ർ സ്കൂ​ൾ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ന് സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും.
ഇ​ന്ന​ലെ ന​ട​ന്ന ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം മ​ത്സ​ര​ത്തി​ൽ പേ​രാ​മം​ഗ​ലം എ​സ്ഡി​വി എ​ച്ച്എ​സ്എ​സ്, മ​ഴു​വ​ന്നൂ​ർ എം​ആ​ർ​എ​സ്‌​വി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു. (സ്കോ​ർ: 21-25, 17-25,14-25).
പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ളി​ൽ ചേ​ർ​ത്ത​ല ഗ​വ​ൺ​മെ​ന്‍റ് എ​ച്ച്എ​സ്എ​സ്, പൂ​ഞ്ഞാ​ർ എ​സ്എം​വി എ​ച്ച്എ​സ്എ​സ് പൂ​ഞ്ഞാ​റി​നെ​യും (സ്കോ​ർ: 25-27, 16-25, 23-25), പാ​യ​മ്പ്ര ഗ​വ​ൺ​മെ​ന്‍റ് എ​ച്ച്എ​ച്ച്എ​സ്, ഇ​രി​ങ്ങാ​ല​ക്കു​ട ഗ​വ​ൺ​മെ​ന്‍റ് മോ​ഡ​ൽ എ​ച്ച്എ​സ്എ​സി​നെ​യും (സ്കോ​ർ: 11-25, 12-25, 8-25) ക​ണ്ണൂ​ർ ഗ​വ​ൺ​മെ​ന്‍റ് വി​എ​ച്ച്എ​സ്എ​സ്, വ​യ​നാ​ട് സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സി​നെ​യും (സ്കോ​ർ: 17-25, 12-25, 23-25) കോ​ഴി​ക്കോ​ട് നാ​ഷ​ണ​ൽ എ​ച്ച്എ​സ്എ​സ്, സാ​വി​യോ എ​ച്ച്എ​സ്എ​സി​നെ​യും (സ്കോ​ർ: 12-25, 20-25, 27-25, 20-25) പ​രാ​ജ​യ​പ്പെ​ടു​ത്തി സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു.
സെ​മി ഫൈ​ന​ൽ, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന് രാ​വി​ലെ ഏ​ഴു മ​ണി​ക്ക് ആ​രം​ഭി​ക്കു​മെ​ന്ന് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജ​യിം​സ് മു​ല്ല​ശേ​രി സി​എം​ഐ അ​റി​യി​ച്ചു.