യു​വ​ദീ​പ്തി സു​വ​ര്‍ണ ജൂ​ബി​ലി! പേ​ട​കപ്ര​യാ​ണ സ​മാ​പ​ന റാ​ലി​യും വാ​ര​ാഘോ​ഷ ഉ​ദ്ഘാ​ട​ന​വും ഇ​ന്ന്
Sunday, November 27, 2022 4:32 AM IST
ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത യു​വ​ദീ​പ്തി-​എ​സ്എം​വൈ​എം സു​വ​ര്‍ണ ജൂ​ബി​ലി വാ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള പേ​ട​ക പ്ര​യാ​ണ ബൈ​ക്ക് റാ​ലി ഇ​ന്ന് ന​ട​ക്കും. 18 ഫൊ​റോ​ന​ക​ളി​ല്‍നി​ന്നു​ള്ള ബൈ​ക്ക് റാ​ലി​ക​ള്‍ നാ​ലു മേ​ഖ​ല​ക​ളി​ല്‍ സം​ഗ​മി​ച്ച് വൈ​കു​ന്നേ​രം 4.30ന് ​ച​ങ്ങ​നാ​ശേ​രി ആ​ര്‍ച്ച്ബി​ഷ​പ്‌​സ് ഹൗ​സി​ല്‍ എ​ത്തി​ച്ചേ​രും.

യു​വ​ദീ​പ്തി -എ​സ്എം​വൈ​എം സ്ഥാ​പ​ക​ന്‍ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ലി​ല്‍ നി​ന്നും അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ര്‍ജ് ജോ​സ​ഫ് പ​താ​ക ഏ​റ്റു​വാ​ങ്ങും. ച​ങ്ങ​നാ​ശേ​രി സി​ഐ റി​ച്ചാ​ര്‍ഡ് വ​ര്‍ഗീ​സ് ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും.

റാ​ലി ക​ത്തീ​ഡ്ര​ല്‍ പ​ള്ളി​യി​ല്‍ എ​ത്തി​ച്ചേ​രു​മ്പോ​ള്‍ പ​തി​നെ​ട്ട് മു​ന്‍കാ​ല നേ​താ​ക്ക​ന്മാ​ര്‍ സു​വ​ര്‍ണ ജൂ​ബി​ലി പേ​ട​ക​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങും. തു​ട​ര്‍ന്ന് അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ര്‍ജ് ജോ​സ​ഫ് പ​താ​ക ഉ​യ​ര്‍ത്തും. സു​വ​ര്‍ണ ജൂ​ബി​ലി സ​മാ​പ​ന വാ​രാ​ഘോ​ഷം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ. ഡോ. ​ജോ​സ് കൊ​ച്ചു​പ​റ​മ്പി​ല്‍ സ​ന്ദേ​ശം ന​ല്‍കും.

ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടോം ​തോ​മ​സ്, ഡെ​പ്യൂ​ട്ടി പ്ര​സി​ഡ​ന്‍റ് ജൈ​ന​റ്റ് മാ​ത്യു, ട്ര​ഷ​റ​ര്‍ അ​ല​ന്‍ ടോ​മി, രേ​ഷ്മ ദേ​വ​സ്യ, ലാ​ലി​ച്ച​ന്‍ മ​റ്റ​ത്തി​ല്‍, റ്റെ​ബി​ന്‍ ആ​ന്‍റ​ണി, കി​ര​ണ്‍ കെ​ന്ന​ഡി, പ്രീ​തി ജ​യിം​സ്, ജ​യ്‌​സ​ണ്‍ സെ​ബാ​സ്റ്റ്യ​ന്‍, ബ്ര​ദ​ര്‍ ആ​ശി​ഷ് തു​ണ്ടു​പ​റ​മ്പി​ല്‍, അ​മ​ല റേ​ച്ച​ല്‍ ഷാ​ജി, ബ്ല​സ​ന്‍ തോ​മ​സ്, നേ​ഹ ലെ​സ്‌​ലി, ആ​ല്‍ബി​ന്‍ ലാ​ജി, ജോ​ര്‍ഡി വ​ര്‍ഗീ​സ്, അ​മ്മു ബാ​ബു, ജോ​സ്‌​ന തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.