പു​തു​പ്പ​ള്ളി​യി​ൽ വീ​ട്ടി​ൽ​നി​ന്ന് 1.15 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി
Sunday, November 27, 2022 4:32 AM IST
­കോ​ട്ട​യം: പു​തു​പ്പ​ള്ളി​യി​ൽ ക​ഞ്ചാ​വ് വേ​ട്ട. വീ​ടി​നു സ​മീ​പ​ത്ത് സൂ​ക്ഷി​ച്ച നി​ല​യി​ൽ 1.15 കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. വീ​ട്ടി​ൽ ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ച പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പു​തു​പ്പ​ള്ളി ഇ​ര​വി​ന​ല്ലൂ​ർ ക​പ്പി​ലാ​മ്മൂ​ട്ടി​ൽ സി​ജി​ൻ ജെ.​എ​സ്. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

കോ​ട്ട​യം എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ടി.​വി. ചെ​റി​യാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. മു​ന്പ് ക​ഞ്ചാ​വ് കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​രു​ന്നു സി​ജി​ൻ. ഇ​യാ​ൾ വീ​ട്ടി​ൽ ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​താ​യി എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീ​മി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് കോ​ട്ട​യം എ​ക്സൈ​സ് റേ​ഞ്ച് ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​യാ​ളു​ടെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ വി​നോ​ദ്, രാ​ജേ​ഷ്, മ​നോ​ജ്കു​മാ​ർ, രാ​ജീ​വ് ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജ്യോ​തി, ബി​ജു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ര​തീ​ഷ് കെ. ​നാ​ണു, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ സോ​ണി​യ, ഡ്രൈ​വ​ർ അ​ന​സ്മോ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.