ചൈത​ന്യ കാ​ര്‍​ഷി​ക​മേ​ള​യ്ക്ക് ഇ​ന്നു സ​മാ​പ​നം
Sunday, November 27, 2022 3:25 AM IST
കോ​​ട്ട​​യം: കോ​​ട്ട​​യം സോ​​ഷ്യ​​ല്‍ സ​​ര്‍​വീ​​സ് സൊ​​സൈ​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ കൃ​​ഷി വ​​കു​​പ്പി​ന്‍റെ പ​​ങ്കാ​​ളി​​ത്ത​​ത്തോ​​ടെ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന 23-ാമ​​ത് ചൈ​​ത​​ന്യ കാ​​ര്‍​ഷി​​ക​​മേ​​ള​​യ്ക്കും സ്വാ​​ശ്ര​​യ​​സം​​ഘ മ​​ഹോ​​ത്സ​​വ​​ത്തി​​നും ഇ​​ന്ന് സ​മാ​പ​നം.

മേ​​ള​​യു​​ടെ സ​​മാ​​പ​​ന ദി​​വ​​സം ക​​ര്‍​ഷ​​ക സം​​ഗ​​മ ദി​​ന​​മാ​​യി​​ട്ടാ​​ണ് ആ​​ച​​രി​​ക്കു​​ന്ന​​ത്. രാ​​വി​​ലെ 11.45 ന് ​​ക​​ടു​​ത്തു​​ര​​ത്തി മേ​​ഖ​​ലാ ക​​ലാ​​പ​​രി​​പാ​​ടി​​ക​​ളും 12.15ന് ​​വ​​നി​​ത​​ക​​ള്‍​ക്കും പു​​രു​​ഷ​​ന്മാ​​ര്‍​ക്കു​​മാ​​യു​​ള്ള കോ​​ക്ക​​ന​​ട്ട് ഒ​​ളി​​മ്പി​​ക്‌​​സ് മ​​ത്സ​​ര​​വും ന​​ട​​ത്ത​​പ്പെ​​ടും. ര​ണ്ടി​ന് ന​​ട​​ത്ത​​പ്പെ​​ടു​​ന്ന കാ​​ര്‍​ഷി​​ക മേ​​ള സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ നി​​ര്‍​വ​​ഹി​​ക്കും. കോ​​ട്ട​​യം ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ര്‍ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. സ​​മ്മേ​​ള​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് കെ​എ​​സ്എ​​സ്എ​​സ് ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ര്‍​ക്കാ​​യി ന​​ട​​പ്പി​​ലാ​​ക്കു​​ന്ന സ​​മൂ​​ഹാ​​ധി​​ഷ്ഠി​​ത​​പു​​ന​​ര​​ധി​​വാ​​സ പ​​ദ്ധ​​തി സി​​ല്‍​വ​​ര്‍ ജൂ​​ബി​​ലി ക്ഷേ​​മ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളു​​ടെ ഉ​​ദ്ഘാ​​ട​​ന​​വും മു​​ക​​ളേ​​ല്‍ മ​​ത്താ​​യി ലീ​​ലാ​​മ്മ സം​​സ്ഥ​​ന​​ത​​ല ക​​ര്‍​ഷ​​ക കു​​ടും​​ബ പു​​ര​​സ്‌​​കാ​​ര സ​​മ​​ര്‍​പ്പ​​ണ​​വും വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി വി. ​​ശി​​വ​​ന്‍​കു​​ട്ടി നി​​ര്‍​വ​​ഹി​​ക്കും. കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ള്‍ ഫാ. ​​മൈ​​ക്കി​​ള്‍ വെ​​ട്ടി​​ക്കാ​​ട്ട് അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍ എം​​പി, ഡീ​​ന്‍ കു​​ര്യാ​​ക്കോ​​സ് എം​​പി, തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ, മു​​ന്‍ അ​​ഡീ​ഷ​​ണ​​ല്‍ ചീ​​ഫ് സെ​​ക്ര​​ട്ടി ടി.​​കെ ജോ​​സ് തുടങ്ങിയവർ പങ്കെടുക്കും.

വൈ​​കു​​ന്നേ​​രം 4.30 ന് ​​വാ​​വാ സു​​രേ​​ഷ് ന​​യി​​ക്കു​​ന്ന പാ​​മ്പു​​ക​​ളെ​​ക്കു​​റി​​ച്ചു​​ള്ള ബോ​​ധ​​വ​​ത്ക​​ര​​ണ പ​​രി​​പാ​​ടി നാ​​ഗ​​വി​സ്മ​​യ​​ക്കാ​​ഴ്ച​​ക​​ള്‍ ന​​ടക്കും. തു​​ട​​ര്‍​ന്ന് പ​​ക​​ര്‍​ന്നാ​​ട്ടം ഫി​​ഗ​​ര്‍ ഷോ ​​മ​​ത്സ​​ര​​വും 6.45 ന് ​​ചേ​​ര്‍​ത്ത​​ല കാ​​രാ​​ള​​പ​​തി ഫോ​​ക് ബാ​​ന്‍റ് മ്യൂ​​സി​​ക് ടീം ​​അ​​ണി​​യി​​ച്ചൊ​​രു​​ക്കു​​ന്ന നാ​​ട​​ന്‍ പാ​​ട്ട് ദൃ​​ശ്യ​വി​​രു​​ന്നും ന​​ട​​ക്കും.