മ​ന്നം ജ​യ​ന്തി സ​മ്മേ​ള​നം ശ​ശി ത​രൂ​ര്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും
Sunday, November 27, 2022 3:25 AM IST
ച​​ങ്ങ​​നാ​​ശേ​​രി: 146-ാമ​​ത് മ​​ന്നം ജ​​യ​​ന്തി ആ​​ഘോ​​ഷം ജ​​നു​​വ​​രി ഒ​​ന്ന്, ര​​ണ്ട് തീ​​യ​​തി​​ക​​ളി​​ല്‍ ന​​ട​​ക്കു​​മെ​​ന്നും ര​​ണ്ടി​​ന് രാ​​വി​​ലെ 10.45ന് ​​ന​​ട​​ക്കു​​ന്ന ജ​​യ​​ന്തി സ​​മ്മേ​​ള​​നം ശ​​ശി ത​​രൂ​​ര്‍ എം​​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​മെ​​ന്നും എ​​ന്‍​എ​​സ്എ​​സ് ജ​​ന​​റ​​ല്‍ ​സെ​​ക്ര​​ട്ട​​റി ജി.​​സു​​കു​​മാ​​ര​​ന്‍ നാ​​യ​​ര്‍ അ​​റി​​യി​​ച്ചു. പെ​​രു​​ന്ന എ​​ന്‍​എ​​സ്എ​​സ് ആ​​സ്ഥാ​​ന​​ത്ത് സ​​മ്മേ​​ള​​ന​​ത്തി​​നാ​​യി ബൃഹ​​ത്താ​​യ പ​​ന്ത​​ല്‍ നി​​ര്‍​മി​​ക്കു​​ന്ന ജോ​​ലി​​ക​​ള്‍ ആ​​രം​​ഭി​​ച്ചു.

ഒ​​ന്നി​​ന് രാ​​വി​​ലെ 10.15ന് ​​ന​​ട​​ക്കു​​ന്ന അ​​ഖി​​ല​​കേ​​ര​​ള നാ​​യ​​ര്‍ പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​ന​​ത്തി​​ലും ര​​ണ്ടി​​ന് രാ​​വി​​ലെ 10.45ന് ​​ന​​ട​​ക്കു​​ന്ന ജ​​യ​​ന്തി സ​​മ്മേ​​ള​​ന​​ത്തി​​ലും എ​​ന്‍​എ​​സ്എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ.​​എം.​​ശ​​ശി​​കു​​മാ​​ര്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. പെ​​രു​​ന്ന​​യി​​ല്‍ നി​​ര്‍​മി​​ക്കു​​ന്ന എ​​ന്‍​എ​​സ്എ​​സ് ക​​ണ്‍​വ​​ന്‍​ഷ​​ന്‍ സെ​​ന്‍റ​റി​​ന്‍റെ​​യും ഗ​​സ്റ്റ് ഹൗ​​സി​​ന്‍റെ​​യും ഉ​​ദ്ഘാ​​ട​​ന​​വും ഈ ​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ന​​ട​​ക്കും.