വെ​യ്സ്റ്റ് ലാ​ന്‍ഡ് ശ​താ​ബ്ദി ആ​ഘോ​ഷം
Sunday, November 27, 2022 3:02 AM IST
പാ​ലാ: സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ലി​യ​ട്ടി​ന്‍റെ കൃ​തി​യാ​യ വെ​യ്സ്റ്റ് ലാ​ന്‍ഡിന്‍റെ (1922) ശ​താ​ബ്ദി ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. 1922 ദ ​ക്രൂ​വ​ലെ​സ്റ്റ് ഇ​യ​ര്‍ @ 100 എ​ന്ന പേ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ. ഡോ. ​ജ​യിം​സ് ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ടി.​എ​സ്. എ​ലി​യ​ട്ടി​ന്‍റെ കാ​വ്യ​സൃ​ഷ്ടി​യെ​ക്കു​റി​ച്ച് സെ​ന്‍റ് തോ​മ​സ് കോ​ള​ജ് വി​ഭാ​ഗം ത​ല​വ​ന്‍ ഡോ. ​സി​ബി ജ​യിം​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ര്‍​ന്ന് വെ​യ്സ്റ്റ് ലാ​ന്‍ഡിന്‍റെ ദൃ​ശ്യാ​വ​ത​ര​ണം വേ​ദി​യി​ല്‍ അ​ര​ങ്ങേ​റി.

പ്രാ​ഥ​മി​ക റൗ​ണ്ടി​ല്‍ 23 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്ത ക്വി​സ് മ​ത്സ​ര​ത്തി​ല്‍ ഭാ​ര​ത്മാ​താ കോ​ള​ജ് തൃ​ക്കാ​ക്ക​ര, സ്‌​കൂ​ള്‍ ഓ​ഫ് ലെ​റ്റേ​ഴ്‌​സ് എം​ജി യൂ​ണി​വേ​ഴ്സി​റ്റി കോ​ട്ട​യം, ബ​സേ​ലി​യോ​സ് കോ​ള​ജ് കോ​ട്ട​യം എ​ന്നി​വ​ര്‍ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേടി.