പാ​ലാ ബൈ​പാ​സ് പൂ​ര്‍​ത്തീ​ക​ര​ണം ദൃ​ത​ഗ​തി​യി​ലെ​ന്ന് മാ​ണി സി. ​കാ​പ്പ​ന്‍ എംഎൽഎ
Sunday, November 27, 2022 3:02 AM IST
പാ​ലാ: പാ​ലാ ബൈ​പാ​സി​ല്‍ സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ഭാ​ഗ​ത്ത് പൂര്‍ത്തീ​ക​രി​ക്കാ​നു​ള്ള പ​ണി​ക​ള്‍ വേ​ഗ​ത്തി​ൽ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു. വൈ​ദ്യു​തിത്തൂണു​ക​ള്‍ മാ​റ്റി​യ ശേ​ഷം ക​മ്പി വ​ലി​ക്കു​ന്ന ജോ​ലി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. റോ​ഡി​നു​ള്ള കോ​ണ്‍​ക്രീ​റ്റ് ഓ​ട​ക​ളു​ടെ നി​ര്‍​മാ​ണ​വും ന​ട​ക്കു​ന്നു​ണ്ട്. തു​ട​ര്‍​ന്ന് ടാ​റിം​ഗ് ജോ​ലി​ക​ള്‍ ന​ട​ക്കും.

ശ​ബ​രി​മ​ല സീ​സ​ണും ജൂ​ബി​ലി തി​രു​നാ​ളി​നും​മു​മ്പേ ടാ​റിം​ഗ് പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഏറ്റെടുത്ത സൂ​ര്യാ​ലോ​ഡ്ജി​ന്‍റെ ഭാ​ഗ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​മെ​ന്നും എംഎല്‍​എ പറഞ്ഞു.