ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം
Sunday, November 27, 2022 2:59 AM IST
പൊ​ൻ​കു​ന്നം: ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ കേ​ര​ളോ​ത്സ​വം ഇ​ന്നു മു​ത​ൽ 30 വ​രെ ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​ന്നു രാ​വി​ലെ ര​ച​നാ​മ​ത്സ​ര​ങ്ങ​ൾ. നാ​ളെ രാ​വി​ലെ 9.30ന് ഇരുപതാംമൈ​ലി​ൽ​നി​ന്ന് സാം​സ്കാ​രി​ക​റാ​ലി. 29ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മ​ഹാ​ത്മാ​ഗാ​ന്ധി ടൗ​ണ്‍​ഹാ​ളി​ൽ സാം​സ്കാ​രി​ക സ​മ്മേ​ള​നം സാ​ഹി​ത്യ​കാ​ര​ൻ പി. ​സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സാ​ഹി​ത്യ സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​തി​ഭ​ക​ളാ​യ പി. ​മ​ധു, കെ.​പി​.എ​.സി. ര​വി, പൊ​ൻ​കു​ന്നം സെ​യ്ദ്, ബേ​ബി​ച്ച​ൻ ഏ​ർ​ത്ത​യി​ൽ, എം.​സി. ജ​യ​കൃ​ഷ്ണ​ൻ, ബി​പി​ൻ ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രെ ആ​ദ​രി​ക്കും. തു​ട​ർ​ന്ന് ച​ല​ച്ചി​ത്ര ന​ട​ൻ സാ​ജ​ൻ പ​ള്ളു​രു​ത്തി​യു​ടെ ചി​രി​യ​ര​ങ്ങ്. 30ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​മാ​പ​ന​ സ​മ്മേ​ള​നം ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ശ്രീ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തി സു​രേ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി ബി​ൻ​സി ചെ​റി​യാ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ ജോ​സ​ഫ്, സു​മേ​ഷ് ആ​ൻ​ഡ്രൂ​സ്, എ​ൻ.​ടി. ശോ​ഭ​ന തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.