എ​ല്ലാ വാ​ർ​ഡി​ലും ക​ളി​സ്ഥ​ലം ഉ​റ​പ്പാ​ക്ക​ണം: സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എം​എ​ല്‍​എ
Sunday, November 27, 2022 2:59 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: യു​വ​ജ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത​യും ആ​രോ​ഗ്യ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നും ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ല്‍​നി​ന്നു നാ​ടി​നെ മോ​ചി​പ്പി​ക്കു​ന്ന​തി​നും ക​ലാ​കാ​യി​ക വി​നോ​ദ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​വാ​ന്‍ കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്കി​നു പ​രി​ധി​യി​ലു​ള്ള എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും വാ​ർ​ഡു​ത​ല​ത്തി​ല്‍ പൊ​തു​ക​ളി​സ്ഥ​ല​വും ക്ല​ബു​ക​ളും ഉ​ണ്ടാ​വ​ണ​മെ​ന്ന് സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എം​എ​ല്‍​എ. കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍. ഇ​തി​നാ​യി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ച് പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേശി​ച്ചു. ഇ​തി​ന് ഫ​ണ്ട് തി​ക​യാ​തെ വ​ന്നാ​ല്‍ എം​എ​ല്‍​എ ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റഞ്ഞു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത ര​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ളി മ​ടു​ക്ക​കു​ഴി, പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡ​യ​സ് കോ​ക്കാ​ട്ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗിച്ചു.