പാ​റേ​ല്‍ തീ​ര്‍ഥാ​ട​നകേ​ന്ദ്ര​ത്തി​ല്‍ അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ
Saturday, November 26, 2022 12:23 AM IST
ച​ങ്ങ​നാ​ശേ​രി: പാ​റേ​ല്‍ മ​രി​യ​ന്‍ തീ​ര്‍ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ളാ​ഘോ​ഷം 29മു​ത​ല്‍ ഡി​സം​ബ​ര്‍ 18വ​രെ ആ​ഘോ​ഷി​ക്കും. 29 മു​ത​ല്‍ ഏ​ഴു​വ​രെ തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ 5.30, 7.30, 9.30, 11.30, വൈ​കു​ന്നേ​രം അ​ഞ്ച് എ​ന്നീ സ​മ​യ​ങ്ങ​ളി​ല്‍ വി​ശു​ദ്ധ​കു​ര്‍ബാ​ന​യും വൈ​കു​ന്നേ​രം 4.15ന് ​വ​ച​ന​പ്ര​ഘോ​ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കും.
ഒ​ന്നി​ന് വൈ​കു​ന്നേ​രം നാ​ലി​ന് അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ കൊ​ടി​യേ​റ്റ് ക​ര്‍മം നി​ര്‍വ​ഹി​ക്കും. ഏ​ഴു​വ​രെ തീ​യ​തി​ക​ളി​ല്‍ വൈ​കു​ന്നേ​രം ആ​റി​ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​വും അ​ഞ്ചി​നും ആ​റി​നും രാ​ത്രി ഏ​ഴി​ന് ക​ലാ​സ​ന്ധ്യ​യും ഉ​ണ്ടാ​കും.
ഏ​ഴി​ന് വൈ​കു​ന്നേ​രം ആ​റി​ന് പ​ള്ളി​യു​ടെ മു​മ്പി​ലെ കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം സ​ന്ദേ​ശം ന​ല്‍കും.
എ​ട്ടി​ന് അ​മ​ലോ​ത്ഭ​വ തി​രു​നാ​ള്‍ ആ​ഘോ​ഷി​ക്കും. രാ​വി​ലെ 5.30ന് ​അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ലും 7.15ന് ​ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​വും വി​ശു​ദ്ധ​കു​ര്‍ബാ​ന​യ​ര്‍പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍കും.
9.30ന് ​തി​രു​നാ​ള്‍ റാ​സ ഫാ. ​ജേ​ക്ക​ബ് ന​ടു​വി​ലേ​ക്ക​ളം, 12ന് ​ഇ​ട​വ​ക​ക്കാ​രാ​യ വൈ​ദി​ക​ര്‍ ഫാ. ​മാ​ത്യു പു​ത്ത​ന​ങ്ങാ​ടി​യു​ടെ മു​ഖ്യ​കാ​ര്‍മി​ക​ത്വ​ത്തി​ലും ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​മോ​ണ്‍. ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍, 4.30ന് ​മോ​ണ്‍. ജ​യിം​സ് പാ​ല​യ്ക്ക​ല്‍ എ​ന്നി​വ​രും വി​ശു​ദ്ധ കു​ര്‍ബാ​ന​യ​ര്‍പ്പി​ക്കും. 9.30നു​ള്ള കു​ര്‍ബാ​ന മ​ധ്യേ ഫാ. ​തോ​മ​സ് മു​ട്ടേ​ല്‍ സ​ന്ദേ​ശം ന​ല്‍കും. വൈ​കു​ന്നേ​രം ആ​റി​ന് കു​രി​ശും​മൂ​ട് ക​വ​ല​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. ഫാ. ​തോ​മ​സ് ചൂ​ള​പ്പ​റ​മ്പി​ല്‍ സി​എം​ഐ കാ​ര്‍മി​ക​യാ​യി​രി​ക്കും. 18നാ​ണ് കൊ​ടി​യി​റ​ക്ക് തി​രു​നാ​ള്‍.