ക​ട​മാ​ന്‍ചി​റ- കൊ​ടി​നാ​ട്ടും​കു​ന്ന് റോ​ഡി​ലെ യാ​ത്ര അ​തി​ക​ഠി​നം
Saturday, November 26, 2022 12:23 AM IST
ച​ങ്ങ​നാ​ശേ​രി: ക​ട​മാ​ന്‍ചി​റ- കൊ​ടി​നാ​ട്ടും​കു​ന്ന് റോ​ഡു ത​ക​ര്‍ന്ന് വാ​ഹ​ന​സ​ഞ്ചാ​ര​വും കാ​ല്‍ന​ട​പ്പും ദു​രി​ത​മാ​യി. വാ​ഴൂ​ര്‍ റോ​ഡി​ല്‍ ചൂ​ള​പ്പ​ടി​യി​ല്‍നി​ന്നും ആ​രം​ഭി​ച്ച് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലൂ​ടെ ക​ട​ന്നാ​ണ് ക​ട​മാ​ന്‍ചി​റ​വ​ഴി ഈ ​റോ​ഡ് തൃ​ക്കൊ​ടി​ത്താ​നം പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട് വാ​ര്‍ഡു​ക​ളി​ലൂ​ടെ ക​ട​ന്ന് കൊ​ടി​നാ​ട്ടും​കു​ന്ന് ജം​ഗ്ഷ​നി​ലെ​ത്തു​ന്ന​ത്. ഏ​റെ​പ്ര​ധാ​ന​പ്പെ​ട്ട ഈ ​റോ​ഡ് ത​ക​ര്‍ന്നു​കി​ട​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട് ര​ണ്ടു​വ​ര്‍ഷ​ത്തി​ലേ​റെ​യാ​യി.
പെ​രു​ന്തു​രു​ത്തി-​മ​ണ​ര്‍കാ​ട് ബൈ​പാ​സ്, ച​ങ്ങ​നാ​ശേ​രി-​ചാ​ഞ്ഞോ​ടി, മ​ടു​ക്ക​മൂ​ട്-​മു​ക്കാ​ട്ടു​പ​ടി റോ​ഡു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന ലി​ങ്ക് റോ​ഡാ​ണി​ത്. ആ​റു​വ​ര്‍ഷം മു​മ്പ് സി.​എ​ഫ്. തോ​മ​സ് എം​എ​ല്‍എ​യു​ടെ ഫ​ണ്ട് വി​നി​യോ​ഗി​ച്ചാ​ണ് ഈ ​റോ​ഡ് ടാ​ര്‍ ചെ​യ്ത​ത്. ഒ​രു കി​ലോ​മീ​റ്റ​റോ​ളം റോ​ഡാ​ണ് ത​ക​ര്‍ന്ന​ത്. അ​ടു​ത്തി​ടെ നി​ര്‍മി​ച്ച ഓ​ട​യും റോ​ഡ് ത​ക​ർ​ച്ച​യ്ക്ക് ആ​ക്കം​കൂ​ട്ടി​യെ​ന്നു നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.
റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ അ​ടി​യ​ന്തര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്തപക്ഷം ജ​ന​കീ​യ​സ​മ​രം ന​ട​ത്തു​മെ​ന്നും കോ​ണ്‍ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മോ​ട്ടി മു​ല്ല​ശേ​രി പ​റ​ഞ്ഞു.