ല​ഹ​രി​ക്കെ​തി​രേ കൂ​ത്ര​പ്പ​ള്ളി​യി​ല്‍ ഉ​പ​വാ​സ ധ​ര്‍ണ നാ​ളെ
Saturday, November 26, 2022 12:23 AM IST
കൂ​ത്ര​പ്പ​ള്ളി: സ​മൂ​ഹ​ത്തി​ല്‍ വ​ര്‍ധി​ച്ചു​വ​രു​ന്ന വി​നാ​ശ​ക​ര​മാ​യ ല​ഹ​രി വി​പ​ത്തി​നെ​തി​രേ ഏ​ക​ദി​ന ഉ​പ​വാ​സ ധ​ര്‍ണ ക​ത്തോ​ലി​ക്കാ കോ​ണ്‍ഗ്ര​സി​ന്‍റെ​യും യു​വ​ദീ​പ്തി എ​സ്എം​വൈ എ​മ്മി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ളെ കൂ​ത്ര​പ്പ​ള്ളി ക​വ​ല​യി​ല്‍ ന​ട​ക്കും.
രാ​വി​ലെ 7.15ന് ​ആ​രം​ഭി​ക്കു​ന്ന ഉ​പ​വാ​സ ധ​ര്‍ണ കൂ​ത്ര​പ്പ​ള്ളി ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​ര്‍ജ് കൊ​ച്ചു​പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ത്തോ​ലി​ക്കാ കോ​ണ്‍ഗ്ര​സ് കൂ​ത്ര​പ്പ​ള്ളി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഡൊ​മി​നി​ക് സാ​വി​യോ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ടെ​സി അ​മ്പ​ല​ത്തി​ങ്ക​ല്‍, ലി​ബി​ന്‍ തോ​മ​സ്, ജോ​സു​കു​ട്ടി പ​ഴ​യ​ചി​റ, സി​ബി ത​ട്ടാ​ര​ടി, സോ​ളി സ​ജ​ന്‍, മി​നി തോ​മ​സ്, ജെ​സി സെ​ബാ​സ്റ്റ്യ​ന്‍, അ​നി​ല്‍ പി. ​ഡൊ​മി​നി​ക്, അ​ല​ന്‍ സി​ബി, ജി​ജി മാ​ത്യു തെ​ക്കേ മാ​ളി​യേ​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.
11.30ന് ​സ​ണ്‍ഡേ സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍ക്കു​ള്ള ബോ​ധ​വ​ത്ക​ര​ണ ശി​ല്പ​ശാ​ല​യും ഉ​ച്ച​ക​ഴി​ഞ്ഞ മൂ​ന്നി​ന് പൊ​തു​ജ​ന​ങ്ങ​ള്‍ക്കു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും പാ​രീ​ഷ് ഹാ​ളി​ല്‍ ന​ട​ക്കും. പ​ത്ത​നം​തി​ട്ട എ​ക്‌​സൈ​സ് നാ​ര്‍കോ​ട്ടി​ക് സെ​ല്‍ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ ബി​നു വ​ര്‍ഗീ​സ് നേ​തൃ​ത്വം ന​ല്‍കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് കു​രി​ശ​ടി​യി​ല്‍ ഏ​ക​ദി​ന ഉ​പ​വാ​സ ധ​ര്‍ണ​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ന​ട​ക്കും. ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് ഗ്ലോ​ബ​ല്‍സ​മി​തി സെ​ക്ര​ട്ട​റി വ​ര്‍ഗീ​സ് ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഗ്ലോ​ബ​ല്‍ യൂ​ത്ത് ജ​ന​റ​ല്‍ കോഓർഡി​നേ​റ്റ​ര്‍ ബി​നു ഡൊ​മി​നി​ക് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് പ്ലാ​പ്പ​റ​മ്പി​ല്‍,അ​തി​രൂ​പ​ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​ജു സെ​ബാ​സ്റ്റ്യ​ന്‍, സെ​ക്ര​ട്ട​റി ജോ​ര്‍ജു​കു​ട്ടി മു​ക്ക​ത്ത്, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ദേ​വ​സ്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.