ജീ​വ​ന്‍ തു​ടി​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ ആ​സ്വാ​ദ​ക​രു​ടെ മു​ന്നി​ലെ​ത്തി​ച്ച് ലൈ​വ് പെ​യി​ന്‍റിം​ഗ്
Saturday, November 26, 2022 12:23 AM IST
ച​ങ്ങ​നാ​ശേ​രി: മെ​ലാ​ഞ്ച് 2022 ഇ​ന്‍റ​ര്‍കൊ​ള​ജി​യേ​റ്റ് ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ഓ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ലൈ​വ് പെ​യി​ന്‍റിം​ഗ് സം​ഘ​ടി​പ്പി​ച്ചു.
ഭ​ദ്ര​ന്‍ കാ​ര്‍ത്തി​ക, ഷ​മീ​ര്‍ ഹ​രി​പ്പാ​ട്, പ്ര​ണ​വം ശ്രീ​കു​മാ​ര്‍, ന​സീ​റ പ​ടി​യ​റ, പ്ര​കാ​ശം ക​ട​മ്പ​നാ​ട് എ​ന്നി​വ​രാ​ണ് പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത പ്ര​മു​ഖ​ര്‍. ഇ​വ​ര്‍ക്ക് പു​റ​മെ എ​സ്‌​ജെ​സി​സി​യി​ല്‍ പ​ഠി​ക്കു​ന്ന ചി​ത്ര​കാ​ര​ന്‍മാ​രും പെ​യി​ന്‍റിം​ഗി​ല്‍ പ​ങ്കെ​ടു​ത്തു.
കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ റ​വ.​ഡോ. ജോ​സ​ഫ് പാ​റ​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചി​ത്ര​കാ​ര​ന്‍ ഭ​ദ്ര​ന്‍ കാ​ര്‍ത്തി​ക, കോ​ള​ജ് വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ തോ​മ​സ് ജോ​സ​ഫ്, മെ​ലാ​ഞ്ച് ചീ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​ര്‍ സ​ജി ലൂ​ക്കോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.