വാ​​യ​​നാ മ​​ത്സ​​ര​​വും ല​​ഹ​​രി​​വി​​രു​​ദ്ധ വി​​മു​​ക്തി ക്ലാ​​സും
Friday, November 25, 2022 11:41 PM IST
ക​​ടു​​ത്തു​​രു​​ത്തി: വൈ​​ക്കം താ​​ലൂ​​ക്ക് ലൈ​​ബ്ര​​റി കൗ​​ണ്‍സി​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ താ​​ലൂ​​ക്കി​​ലെ അം​​ഗ ലൈ​​ബ്ര​​റി​​ക​​ളു​​ടെ പ​​രി​​ധി​​യി​​ല്‍പ്പെ​​ട്ട ഹൈ​​സ്‌​​കൂ​​ള്‍ വി​​ദ്യാ​​ര്‍ഥി​​ക​​ളെ​​യും വി​​വി​​ധ ലൈ​​ബ്ര​​റി​​ക​​ളെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ചെ​​ത്തി​​യ​​വ​​രെ​​യും പ​​ങ്കെ​​ടു​​പ്പി​​ച്ചു താ​​ലൂ​​ക്ക് വാ​​യ​​നാ മ​​ത്സ​​ര​​വും ല​​ഹ​​രി വി​​രു​​ദ്ധ വി​​മു​​ക്തി ക്ലാ​​സും സം​​ഘ​​ടി​​പ്പി​​ച്ചു.
താ​​ലൂ​​ക്ക് ലൈ​​ബ്ര​​റി കൗ​​ണ്‍സി​​ല്‍ പ്ര​​സി​​ഡ​​ന്‍റ് ടി.​​കെ. ഗോ​​പി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജി​​ല്ലാ ലൈ​​ബ്ര​​റി കൗ​​ണ്‍സി​​ല്‍ സെ​​ക്ര​​ട്ട​​റി അ​​ഡ്വ.​​എ​​ന്‍. ച​​ന്ദ്ര​​ബാ​​ബു ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ല​​ഹ​​രി വി​​മു​​ക്തി ക്ലാ​​സ്സു​​ക​​ള്‍ക്ക് ക​​ടു​​ത്തു​​രു​​ത്തി എ​​ക്‌​​സൈ​​സ് പ്രി​​വ​​ന്‍റീ​​വ് ഓ​​ഫീ​​സ​​ര്‍ കെ.​​കെ. അ​​നി​​ല്‍കു​​മാ​​ര്‍, വൈ​​ക്കം എ​​ക്‌​​സൈ​​സ് വ​​നി​​താ സി​​വി​​ല്‍ ഓ​​ഫീ​​സ​​ര്‍ ആ​​ര്യ പ്ര​​കാ​​ശ് എ​​ന്നി​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍കി.
താ​​ലൂ​​ക്ക് ലൈ​​ബ്ര​​റി കൗ​​ണ്‍സി​​ല്‍ സെ​​ക്ര​​ട്ട​​റി പി.​​യു. വാ​​വ, ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി കെ.​​സി. കു​​മാ​​ര​​ന്‍, എ​​ക്‌​​സി​​ക്യു​​ട്ടീ​​വം​​ഗ​​ങ്ങ​​ളാ​​യ ടി.​​എ. ജ​​യ​​കു​​മാ​​ര്‍, വി.​​സി. ലൂ​​ക്കോ​​സ്, കെ.​​എ​​സ്. രാ​​ജ​​ന്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.